ഒാൺലൈൻ മദ്യവിൽപനയുടെ പേരിലും തട്ടിപ്പ്
text_fieldsതിരുവനന്തപുരം: അടഞ്ഞുകിടന്ന ബാറുകളില്‍ അനധികൃത മദ്യവില്പന നടന്നോ എന്നറിയാ ന് സ്റ്റോക്ക് പരിശോധന. ലോക്ഡൗണിൽ ബാറുകളും മദ്യശാലകളും അടച്ചതോടെ വ്യാപകമ ായ അനധികൃത മദ്യവിൽപനയിൽ ബാർ ജീവനക്കാർ ഉൾപ്പെടെ പിടിയിലായ സാഹചര്യത്തിലാണ് സ ്റ്റോക്ക് പരിശോധിക്കാൻ എക്സൈസ് കമീഷനർ എസ്. ആനന്ദകൃഷ്ണൻ കർശന നിർദേശം നൽകിയത്. ജോയൻറ് എക്സൈസ് കമീഷണര്‍മാർ, ഡെപ്യൂട്ടി കമീഷണർമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്. പൂട്ടിയ ബാറുകള്‍ കേന്ദ്രീകരിച്ച് നാലിരട്ടി വരെ വിലകൂട്ടി മദ്യം വില്‍ക്കുന്നതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇൗസ്റ്റർ, വിഷു ആഘോഷങ്ങൾക്കായി ചില ബാറുകളിൽ അനധികൃത വിൽപന നടന്നതായും വിവരമുണ്ട്.
മദ്യവില്പന നിരോധിച്ച ‘ൈഡ്ര ഡേ’ കളിൽ വിൽപന നടത്തിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ട്. കേസെടുത്താല്‍ ലൈസന്‍സ് പുതുക്കാനുമാവില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ബാറുകൾ പൂട്ടിയപ്പോൾ എക്സൈസും ബാറുടമകളും സ്വന്തം നിലക്ക് കണക്കെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ചാവും പരിശോധന. എക്സൈസിന് തലവേദന സൃഷ്ടിച്ച് വ്യാജമദ്യ നിർമാണം പൊടിപിടിക്കുകയാണ്. വീടുകളിൽ മദ്യം വാറ്റിയ നിരവധി പേരാണു ദിനേന പിടിയിലാവുന്നത്. ഒാൺലൈൻ മദ്യവിൽപനയുടെ പേരിലും തട്ടിപ്പ് വ്യാപകമാണ്.
ഒാൺലൈനിൽ പണമടച്ചാൽ ആവശ്യപ്പെടുന്ന ബ്രാൻഡ് വീട്ടിലെത്തിക്കുമെന്നാണു വാഗ്ദാനം. എന്നാൽ ഇത് തട്ടിപ്പാണെന്നും സർക്കാർ ഒാൺലൈൻ മദ്യവിപണനം നടത്തുന്നില്ലെന്നും എക്സൈസ് വിജിലൻസ് വിഭാഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.