ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം
text_fieldsതിരുവനന്തപുരം: ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകി 14 മാസത്തിന് ശേഷമാണ് കുറ്റപത്രം നൽകിയത്. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതും വിരമിച്ച ശേഷം കുറ്റപത്രം നൽകുന്നതും ആദ്യമായാണ്.
പരമാവധി രണ്ട് വർഷം തടവോ 2000 രൂപ പിഴയോ കിട്ടാവുന്ന ശിക്ഷയാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ സർക്കാർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയോ പുസ്തകം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നത് വിലക്കുന്ന പൊലീസ് ഫോഴ്സസ് റെസ്ട്രിക്ഷൻ ഓഫ് റൈറ്റ്സ് ആക്ട് (1966) വകുപ്പ് നാല് പ്രകാരമാണ് നടപടി. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയിൽ 11 സ്ഥലത്തെങ്കിലും ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയത് അടയാളപ്പെടുത്തി കുറ്റപത്രത്തിനൊപ്പം രണ്ടാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പുസ്തകം പരിശോധിച്ച വിദഗ്ധസമിതി അംഗങ്ങൾ, വകുപ്പുതല അന്വേഷണം നടത്തിയ ഉന്നത ഐ.എ.എസുകാർ, ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി ആരോപണത്തിൽ അന്വേഷണത്തിനും പരിശോധനക്കും വിധേയരായ ഐ.എ.എസുകാർ, പുസ്തകത്തിെൻറ പ്രസാധകർ എന്നിവരെ സാക്ഷികളാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.