ക്രൈംബ്രാഞ്ച് ഇന്ന് ഉണ്ട എണ്ണും
text_fieldsതിരുവനന്തപുരം: പൊലീസ്സേനയിൽനിന്ന് കാണാതായ വെടിയുണ്ടകൾ കണ്ടെത്താൻ സായുധസേന ആസ്ഥാനത്ത് തിങ്കളാഴ്ച ക്രൈംബ്രാഞ്ചിെൻറ പരിശോധന. പൊലീസിെൻറ ആയുധശേഖരത്തിൽനിന്ന് 12,061 വെടിയുണ്ടകൾ കാണാതായെന്ന സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ടയെണ്ണുന്നത്.
നാലിനം തോക്കുകളിൽ ഉപയോഗിക്കുന്ന രണ്ടുലക്ഷത്തോളം ഉണ്ടകളാണ് രണ്ട് ബാച്ചുകളായി എണ്ണി തിട്ടപ്പെടുത്തുന്നത്. ഇതിനുമുന്നോടിയായി ചീഫ് സ്റ്റോറിൽ നിന്ന് വെടിയുണ്ടകളുടെ സ്റ്റോക്ക് രജിസ്റ്റർ ൈക്രംബ്രാഞ്ച് അന്വേഷണസംഘം ശേഖരിച്ചു.
എ.കെ 47 തോക്കിൽ ഉപയോഗിക്കുന്ന 7.62 എം.എമ്മിെൻറ 1578 വെടിയുണ്ടകൾ, സെൽഫ് ലോഡിങ് റൈഫിളുകളിൽ ഉപയോഗിക്കുന്ന 7.62 എം.എമ്മിെൻറ 8398 വെടിയുണ്ടകൾ, 259 എം.എം. ഡ്രിൽ കാട്രിഡ്ജ് എന്നിവയുൾപ്പെയാണ് കാണാതായതായി പറയുന്നത്. ഈയിനങ്ങളിൽ സ്റ്റോക്ക് കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവൻ വെടിയുണ്ടകളും എണ്ണുന്നത്. അതിപ്രഹരശേഷിയുള്ള 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്ന് സേനയുടെ കൈവശമുണ്ടായിരുന്ന റൈഫിളുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. റൈഫിളുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയത്.
1996 മുതൽ 2018 വരെ 22 വർഷത്തിനുള്ളിൽ പലഘട്ടത്തിലാണ് വെടിയുണ്ടകൾ നഷ്ടപ്പെട്ടത്. 12061 വെടിയുണ്ടകള്‍ നഷ്ടമായെന്ന് സി.എ.ജി പറയുന്നുണ്ടെങ്കിലും അത്രയും ഇല്ലെന്നാണ് പൊലീസിെൻറ വാദം. നഷ്ടമായ വെടിയുണ്ടകൾക്ക് പകരം വ്യാജവെടിയുണ്ടകളുണ്ടാക്കി സേനയുടെ ആയുധശേഖരത്തിൽ െവച്ച സംഭവത്തിൽ എസ്.ഐ റജി ബാലചന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ കൂടി അന്വേഷണസംഘം പരിശോധിച്ച് വരുകയാണ്.
വെടിയുണ്ട ഉരുക്കി നിര്‍മിച്ച എംബ്ലം ക്യാമ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥെൻറ മുറിയിലെ പോഡിയത്തിലാണ് പിടിപ്പിച്ചിരുന്നത്. അതിനാല്‍ വെടിയുണ്ടകൾ ഉരുക്കിയതിലടക്കം ഉന്നതര്‍ക്ക് അറിവോ പങ്കോ ഉണ്ടെന്ന് സംശയിക്കുന്നു. നിലവില്‍ അസിസ്റ്റൻറ് കമാന്ഡൻറായിരിക്കുന്ന വ്യക്തി മുമ്പ് ഇന്‍സ്പെക്ടറായിരുന്ന 2012-13 കാലഘട്ടത്തില്‍ 3624 വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് ഇന്‍സ്പെക്ടര്‍മാരെയും അതത് കാലഘട്ടത്തെ അസിസ്റ്റൻറ് കമാന്ഡൻറുമാരെയും ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.