ദിലീപിനെതിരെ നിർണായക തെളിവുമായി ക്രൈംബ്രാഞ്ച്, ജാമ്യാപക്ഷ ഇന്നുതന്നെ പരിഗണിക്കും
text_fields
കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചു. ഈ തെളിവ് ഇന്ന് കോടതിയിൽ സമർപ്പിക്കും.
വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയിൽ ആവശ്യപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകും. പ്രോസിക്യൂഷന്‍റെ അപേക്ഷ 1.45 ന് ഹൈക്കോടതി പരിഗണിക്കും. അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.
കേസുമായി ദിലീപ് സഹകരിക്കുന്നില്ല. പ്രധാന തെളിവ് ആയ മൊബൈൽ ഫോൺ ഹാജരാക്കിയില്ല എന്നെല്ലാമാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദങ്ങൾ. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈകോടതി ദിലീപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് ഇതു പാലിക്കാത്തത് വ്യവസ്ഥകളുടെ ലംഘനമാണ്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന വാദമായിരിക്കും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. ഇതിനായാണ് അടിയന്തിരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഫോൺ ഹാജരാക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി ദിലീപ് നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷൻ പറയുന്നു. മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിനാലാണ് ഹാജാരക്കാൻ കഴിയാത്തത് എന്നായിരുന്നു ദിലീപിന്‍റെ മറുപടി. പ്രതിക്ക് എങ്ങനെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ കഴിയുമെന്ന ചോദ്യമാണ് പ്രോസിക്യൂഷൻ ഉയർത്തുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് തൊട്ട് മുൻപത്തെ ദിവസം ഫോണുകൾ ഫോറെൻസിക് പരിശോധനക്ക് അയച്ചതിലും പ്രോസിക്യൂഷൻ സംശയം ഉയർത്തിയിട്ടുണ്ട്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നടത്തിയതിന് പിറകെയാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ദിലീപിന്‍റെ സഹോദരനിും സഹോദരീ ഭർത്താവും ഉൾപ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.