സാമ്പത്തിക തട്ടിപ്പ്: പി. വി അൻവറിനെതിരെ അന്വേഷണം തുടരാം- ഹൈകോടതി
text_fieldsകൊച്ചി: ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പി. വി അൻവർ എം.എൽ.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ൈഹകോടതി. കേസ് ൈക്രംബ്രാഞ്ചിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ അൻവർ നൽകിയ പുനഃപരിശോധനാ ഹരജി കോടതി തള്ളി. ഉത്തരവ് പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹരജിയിൽ വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ക്വാറി ബിസിനസിൽ ഒാഹരി നൽകാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്. കർണാടകയിലെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അൻവർ പണം തട്ടിയെന്നാരോപിച്ച് മലപ്പുറം ഏറനാട് സ്വദേശി സലിം നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ൈക്രംബ്രാഞ്ചിന് വിട്ടത്.
നേരത്തെ, എം.എൽ.എയായതിനാൽ അൻവർ സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്ന് വിലയിരുത്തി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അൻവർ പുനഃപരിശോധനാ ഹരജി നൽകിയത്.
കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിൽ കരായ പഞ്ചായത്തിൽ 26 ഏക്കർ ഭൂമിയടക്കം അഞ്ചു കോടി വിലയുള്ള ക്രഷറി െൻറ ക്രയവിക്രയാധികാരത്തോടെയുള്ള ഉടമസ്ഥാവകാശം ഉള്ളതായി ധരിപ്പിച്ച് പി.വി.അൻവർ എം.എൽ.എ 50 ലക്ഷം രൂപ ബിസിനസ് പങ്കാളിത്തത്തിന് പത്തു ശതമാനം ഓഹരി നൽകുന്നതായി കരാറിൽ കാണിച്ച് വാങ്ങിയെന്നാണ് കേസ്. കരാറിൽ പറഞ്ഞ സ്ഥാപനത്തെ കുറിച്ച വിവരങ്ങൾ തെറ്റാണെന്നു കണ്ടു പണം തിരിച്ചു നല്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. കരാറുണ്ടാക്കാൻ വേണ്ടി പരാതിക്കാരന് കാണിച്ചു കൊടുത്തത് കർണാടക സ്വദേശി ഇബ്രാഹിം എന്ന വ്യക്തി ലീസിനെടുത്ത രണ്ടേക്കർ ഭൂമിയിൽ പ്രവർത്തിച്ചു വന്ന, സാമഗ്രികൾ പഴകി ഉപേക്ഷിക്കാറായ 'തുർകളാകെ ക്രഷർ' എന്ന സ്ഥാപനമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കരാറിൽ പറഞ്ഞ കെ. ഇ. സ്റ്റോൺ ക്രഷർ എന്ന പേരിൽ ഒരു സ്ഥാപനം ഇല്ലെന്നും തെറ്റായ വിവരങ്ങൾ വെച്ചാണ് കരാർ എന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.