പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി: ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.
ഡി.ജി.പി ലോക്നാഥ് ബെ ഹ്റയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ബേക്കൽ പൊലീസ് സ്േറ്റഷനിലെ 33 പൊലീസുകാരു ടെ പരാതിയിലാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീ കരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെൻറ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ബേക്കൽ പൊലീസ് സ്റ്റേഷനിേലതുേപാലെ സംസ്ഥാനത്ത് പല പൊലീസുകാർക്കും പോസ്റ്റൽ ബാലറ്റ് കിട്ടിയിട്ടില്ലെന്ന ആരോപണമുണ്ട്.
എന്നാൽ, സംഘടനാതലത്തിൽ പ്രതികാര നടപടിയുണ്ടാകുമോ എന്ന ഭയമാണ് പലരെയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. നേരത്തേ സാലറി ചലഞ്ചിൽനിന്ന് വിട്ടുനിന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികൾക്ക് കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും മുൻകൈയെടുത്തിരുന്നു. ഇപ്പോഴും പ്രതികാര നടപടി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ പുതിയ പരാതിയുമായി രംഗത്തുവന്ന് സർക്കാറിെൻറയും സംഘടനയുടെയും അതൃപ്തിക്ക് പാത്രമാകാനില്ലെന്ന് മുൻ അസോസിയേഷൻ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ഓരോ ജില്ലയിലെയും എത്ര പൊലീസുകാർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കണക്കു നൽകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ജില്ലാ നോഡൽ ഓഫിസർമാർക്കാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി സുദർശൻ നോട്ടീസ് നൽകിയത്.
തിങ്കളാഴ്ച വൈകുന്നേരത്തിനു മുമ്പ് കണക്കുകൾ നൽകാനാണ് നിർദേശം. ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ രണ്ട് ഉദ്യോഗന്ഥർക്കും ബാലറ്റ് കിട്ടിയില്ലെന്ന പരാതി ഉണ്ട്.
അതേസമയം, ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് അപേക്ഷിച്ചിട്ടും തപാൽ ബാലറ്റ് പേപ്പർ കിട്ടാത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി.
കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എൻ. വിനോദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.