ഉഴവൂർ വിജയെൻറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി അംഗം റാണി സാംജി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്.
മരണത്തിന് തൊട്ടുമുമ്പ് വിജയനും സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരിയും നടത്തിയ ഫോൺ സംഭാഷണത്തിെൻറ ശബ്ദരേഖ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് ഇതു സംബന്ധിച്ച വിവാദമുയർന്നത്. ‘അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല’ എന്നിങ്ങനെയായിരുന്നു സംഭാഷണം.
ഉഴവൂർ വിജയനെ വിളിക്കും മുമ്പ് എൻ.സി.പി യുവജനവിഭാഗം അധ്യക്ഷൻ മുജീബ് റഹ്മാനെയും സുൽഫിക്കർ ഫോണിൽ വിളിച്ചിരുന്നു. പിന്നീട്, ഭാര്യയുടെ ബന്ധുവിെൻറ വിവാഹ ചടങ്ങിലും കായംകുളത്തെ ഗൃഹപ്രവേശനത്തിലും പങ്കെടുത്തശേഷം എൻ.സി.പി പ്രവർത്തകരായ സതീഷ്, നിതിൻ എന്നിവർക്കൊപ്പം മടങ്ങവേ സുൽഫിക്കർ, ഉഴവൂർ വിജയനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കുടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ ഇതെല്ലാം കേട്ടിരുന്നു. ഇതേത്തുടർന്ന് രക്തസമ്മർദം ഉയർന്ന വിജയനെ ആശുപത്രിയിലാക്കി. ഫോൺ വഴി നടത്തിയ അസഭ്യവർഷവും വ്യക്തിപരമായ അധിക്ഷേപവും ഉഴവൂരിനെ തളർത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.