സ്വർണക്കടത്തിലും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsതിരുവനന്തപുരം/മലപ്പുറം: സംസ്ഥാനത്ത് ഏതാനും വർഷമായി നടന്ന സ്വർണക്കടത്തുകളിലും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും സമാന്തര അേന്വഷണവുമായി ക്രൈംബ്രാഞ്ച്. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇൗ സംഘത്തിനൊപ്പം പ്രവർത്തിക്കും. പുതിയ സ്വർണക്കടത്തിെൻറ സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നിലവിൽ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തെ ബാധിക്കാത്ത നിലയിലാകും ഇത്.
മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംസ്ഥാനെത്ത സ്വർണക്കടത്തുകൾക്ക് തമ്മിൽ ബന്ധമുണ്ടെന്നാണ് സംശയം. പഴയ കേസുകൾ, അതിലുൾപ്പെട്ട പ്രതികൾ, അവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. എ.ഡി.ജി.പി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സ്വർണക്കടത്ത് ഏറെയും മലബാർ മേഖല കേന്ദ്രീകരിച്ചെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ആ സാഹചര്യത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷ് കുമാറിനാണ് അന്വേഷണത്തിെൻറ പ്രധാന ചുമതല. ഇതര ജില്ലകളിലെ ക്രൈംബ്രാഞ്ച് എസ്.പിമാർ തങ്ങളുടെ പരിധിയിൽപെട്ട കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനും വിവരങ്ങൾ കൈമാറാനും നിർദേശിച്ചിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി കേസുകളുണ്ടെന്നും ഇടപാടുകാരെ നിരീക്ഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ യോഗശേഷം ഒരാഴ്ചക്കുള്ളിൽ കൃത്യമായ രൂപരേഖയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തുകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആക്ഷേപങ്ങളുടെ സാഹചര്യത്തിലാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിെൻറ സേവനം കൂടി ലഭ്യമാക്കിയത്. വിമാനത്താവളങ്ങളിൽ പൊലീസിന് അധികാരമില്ലെങ്കിലും പുറത്ത് നടക്കുന്ന സംഭവങ്ങളിൽ കേന്ദ്രീകരിച്ചാകും ക്രൈംബ്രാഞ്ച് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.