സെൻകുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
text_fieldsതൃശൂർ: ഇൻറലിജൻറ്സ് മേധാവി ആയിരിക്കെ പൊലീസുകാർ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേ ഷണത്തിെൻറ ഫയൽ പൂഴ്ത്തിയതിന് മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന ്വേഷണം. തൃശൂർ ഐ.ജിയുടെ മേൽനോട്ടത്തിൽ റൂറൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പൊലീസുകാരുടെ ചെയ്തികളെക്കുറിച്ച് അന്ന് റിപ്പോർട്ട് നൽകിയ സ്െപഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനിൽ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തു.
വാടാനപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരായ പരാതിയെക്കുറിച്ച് 2013ൽ നൽകിയ റിപ്പോർട്ട് ഫയൽ ആക്കാതെ പൂഴ്ത്തി എന്നാണ് പരാതി. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊലീസുകാർ വാഹന പരിശോധനക്കിടയിൽ ബൈക്ക് യാത്രികരിൽ നിന്നും പിടിച്ചു വാങ്ങിയ മൊബൈൽഫോണുകളിലെ മെമ്മറി കാർഡുകളിൽ ഉണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഷോപ്പ് മുഖേന പകർത്തി നൽകി സ്കൂൾ വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി, സ്റ്റേഷനിലെ ഡ്രൈവറുടെ മണൽമാഫിയ ബന്ധവും അവിഹിത വരുമാനവും, മൂന്ന് ബലാത്സംഗ കേസുകൾ പണം വാങ്ങി ഒതുക്കിയത് എന്നീ പരാതികളെ കുറിച്ച് ഓഡിയോ, വീഡിയോ തെളിവുകളോടെയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അയച്ചത്. ഡിവൈ.എസ്.പി റാങ്കിലുള്ളവർക്ക് വരെ ഇവയിൽ പങ്കുണ്ടത്രെ. ഗൗരവമുള്ളവയെന്ന് സെൻകുമാർ തന്നെ പറഞ്ഞ ഇൗ ഫയലിൽ അന്വേഷണമുണ്ടായില്ലത്രെ. പൊലീസുകാരൻ വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങൾ പകർത്തി നൽകുന്ന വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതരമായാണ് കാണുന്നത്.
അന്ന് നടപടിയെടുക്കാതിരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറിന് നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.