കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ദിലീപിന്റെ അടുത്ത ബന്ധുക്കളിൽ ചിലരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയേക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. ഗൂഢാലോചനക്കുശേഷം നടൻ ദിലീപ് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇത്തരത്തിൽ ഇടപെട്ടെന്ന് സംശയം തോന്നുന്ന ആളുകളെ വിളിച്ചുവരുത്താനാണ് നീക്കം. ദിലീപിന്റെ അടുത്ത ബന്ധുക്കളിൽ ചിലരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയേക്കും.
ബാലചന്ദ്ര കുമാറിന്റെ മൊഴി അടിസ്ഥാനത്തിൽ സംശയം തോന്നുന്നവരെ വിളിപ്പിക്കാനോ നേരിട്ടെത്തി മൊഴിയെടുക്കാനോ പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. ഗൂഢാലോചന നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് ഉറപ്പിക്കാനായാൽ സംഭവത്തിലെ വ്യക്തതക്ക് ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവന്റെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സജിത്തിന്റെ മൊഴിയെടുത്തു. തന്നെ സ്വാധീനിക്കാൻ ഇദ്ദേഹം ശ്രമിച്ചെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.