ക്രൈംബ്രാഞ്ച് ഏകീകരണം ഇന്നു മുതൽ നിലവിൽ വരും
text_fieldsമാനന്തവാടി: സംസ്ഥാന ആഭ്യന്തര വകുപ്പിനുകീഴിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിെൻറ ഏകീകരണം വ്യാഴാഴ്ച മുതൽ നിലവിൽവരും. ഇതിെൻറ ഭാഗമായി എസ്.പിമാർ ഉൾെപ്പടെ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു. നാലോ അതിൽ കൂടുതൽ ആളുകളോ ഉൾപ്പെടുന്ന സംഘടിത കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയവയാണ് ഇതുവരെയായി ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിച്ചിരുന്നത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്യുന്ന കേസുകൾ അന്യജില്ലകളിലെ ഉദ്യോഗസ്ഥർ അന്വേഷിക്കുകയെന്നതായിരുന്നു ഇതുവരെ തുടർന്നുവന്ന രീതി. എന്നാൽ, സംസ്ഥാന സർക്കാറിെൻറ പുതിയ തീരുമാനപ്രകാരം അതത് ജില്ലകളിലെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്യുന്ന മേൽ പറയുന്ന കേസുകൾ പ്രസ്തുത ജില്ലയിലെ ഉദ്യോഗസ്ഥർ തന്നെയാണ് ഇന്നുമുതൽ അന്വേഷിക്കുക.
മുമ്പ് അഞ്ചു ജില്ലകളുടെ ചുമതല ഒരു എസ്.പിക്കായിരുന്നു. എന്നാൽ, പുതിയ ഉത്തരവുപ്രകാരം വയനാട്, പത്തനംതിട്ട, കാസർകോട് ഒഴികെയുള്ള സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ക്രൈംബ്രാഞ്ചിന് മാത്രമായി എസ്.പിമാരെ നിയമിച്ചുകഴിഞ്ഞു. കോഴിക്കോട് എസ്.പിക്ക് വയനാടിെൻറ ചുമതലയും തിരുവനന്തപുരം എസ്.പിക്ക് പത്തനംതിട്ടയുടെ ചുമതലയും കണ്ണൂർ എസ്.പിക്ക് കാസർകോടിെൻറ ചുമതലയും ഉണ്ടാകും. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ച് ജില്ലകൾക്ക് ഒരു ഐ.ജി എന്ന ക്രമത്തിൽ സംസ്ഥാനത്ത് ക്രൈംബ്രാഞ്ചിനായി മൂന്ന് ഐ.ജിമാരെ കൂടി നിയമിച്ചു. കോഴിക്കോടാണ് പുതിയ ഐ.ജി നിയമനം. കൊച്ചിയിലും തിരുവനന്തപുരത്തും നിലവിൽ ഐ.ജിമാർ ഉണ്ട്. വിവിധ ജില്ലകളിൽ ഡിവൈ.എസ്.പിമാർ, സി.ഐ.മാർ, എസ്.ഐമാർ, പൊലീസുകാർ എന്നിവരെ നിയമിച്ചുകഴിഞ്ഞു. പരിഷ്കാരങ്ങൾ സേനാംഗങ്ങൾക്കും പൊതുജനത്തിനും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.