അടിമുടിമാറി ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: പുതിയ പേരും ലോേഗായും സ്വതന്ത്ര ചുമതലയുമായി രാജ്യത്തെ പ്രധാന അന്വ േഷണ ഏജൻസിയാകാനൊരുങ്ങി സംസ്ഥാന ക്രൈംബ്രാഞ്ച്.
കേരള പൊലീസിന് കീഴിനുള്ള അന്വേ ഷണ വിഭാഗമായി പ്രവർത്തിച്ചിരുന്ന ക്രൈംബ്രാഞ്ചിൽ മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ നേ തൃത്വത്തിലാണ് മുഖംമിനുക്കൽ നടക്കുന്നത്. കേസന്വേഷണത്തിന് ശാസ്ത്ര, സാേങ്കതിക പ രിശോധനകൾ കൂടുതലായി ഉപയോഗിക്കുന്നതിനൊപ്പം ശ്വാനസേനയുടെ ഉൾപ്പെടെ സഹായം ലഭ് യമാക്കാനും ൈക്രംബ്രാഞ്ച് നടപടി തുടങ്ങി.
ഡയറക്ടറേറ്റ് ഓഫ് ക്രൈംബ്രാഞ്ച് എന്നാണ് ഈ വിഭാഗത്തിെൻറ പുതിയപേര്്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണ നൈപുണ്യത്തെ പ്രഫഷനലാക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിനും നടപടി സ്വീകരിച്ചു വരികയാണെന്ന് തച്ചങ്കരി വ്യക്തമാക്കി. ഇതുകൂടി കണക്കിലെടുത്താണ് ക്രൈം ഇൻവെസ്റ്റിഗേഷന് ബ്രാഞ്ച് ഓഫ് ദി കേരള പൊലീസ് എന്ന പേര് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ഇൗമാസം 13നാണ് പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് തച്ചങ്കരി ഡി.ജി.പിക്ക് കത്ത് നൽകിയത്. ഒപ്പം പുതിയ ലോഗോയും പുറത്തിറക്കി. ഇനിമുതൽ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട എല്ലാ ലെറ്റർ ഹെഡുകളിലും ഇൗ ലോഗോ പതിപ്പിക്കും. പൊലീസ് ഉദ്യോഗസ്ഥരെ ചേർത്ത് ക്രൈംബ്രാഞ്ച് സംയുക്ത അന്വേഷണ സംഘമുണ്ടാക്കുന്ന രീതിയും തച്ചങ്കരി നിർത്തലാക്കി.
അഗ്നിരക്ഷ സേനയിൽ ഇനി ‘മാൻ’ ഇല്ല; ‘ഓഫിസർ’ മാത്രം
തൃശൂർ: അഗ്നിരക്ഷ സേനയിൽ തസ്തികകളുടെ പേരുകൾ മാറ്റി നവീകരണം. ‘മാൻ’ ഇല്ലാതാക്കി, പകരം ‘ഓഫിസർ’മാരാക്കി മാറ്റിയ വമ്പൻ പരിഷ്കാരമാണ് സേനയിൽ വരുത്തുന്നത്.
വകുപ്പിലെ നാല് തസ്തികകളാണ് പരിഷ്കരിച്ച് ഉത്തരവായത്. അതനുസരിച്ച് ഫയർമാൻ ഇനി ഫയർ റെസ്ക്യൂ ഓഫിസർ, ലീഡിങ് ഫയർമാൻ പദവി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എന്നും ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപറേറ്റർ ഇനി ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ), ഡ്രൈവർ മെക്കാനിക് ഇനി മുതൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (മെക്കാനിക്) എന്നിങ്ങനെയായി മാറും.1962ൽ തുടങ്ങിയ അഗ്നിരക്ഷ സേനയിൽ ഇതാദ്യമായാണ് തസ്തിക പരിഷ്കരിക്കുന്നത്. പേരിൽ അല്ലാതെ ചുമതലകളിലോ ആനുകൂല്യങ്ങളിലോ മാറ്റമില്ല.
പൊലീസ്, ജയിൽ, എക്സൈസ് വകുപ്പുകളിലെല്ലാം തസ്തികപ്പേരുകൾ മാറ്റിയപ്പോൾ അഗ്നിരക്ഷ സേനയിലും തസ്തികപ്പേര് മാറ്റം ചർച്ചയായിരുന്നെങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.