മാധ്യമപ്രവർത്തകക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
text_fieldsകൊച്ചി: പരീക്ഷ എഴുതാതെ വിജയിച്ചെന്ന വിവാദത്തിൽ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയിൽ പ്രതിചേർക്കപ്പെട്ട മാധ്യമപ്രവർത്തകക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെയാണ് കൊച്ചി ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10നാണ് ഹാജരാകേണ്ടത്. മഹാരാജാസ് കോളജ് മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ജൂൺ ആറിന് സംപ്രേഷണം ചെയ്ത തത്സമയ റിപ്പോർട്ടിങ്ങിന്‍റെ പകർപ്പും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ. വിദ്യക്കെതിരായ വ്യാജരേഖാക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ.എസ്.യു പ്രവർത്തകൻ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.