Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുരുവട്ടൂർ കൊലക്കേസ്:...

കുരുവട്ടൂർ കൊലക്കേസ്: മരിച്ചയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു

text_fields
bookmark_border
poloor-case
cancel
camera_alt???????? ???????????? ??????????

കോഴിേക്കാട്: 2017ൽ കുരുവട്ടൂർ പഞ്ചായത്തിലെ പോലൂരിൽ മൃതദേഹം പാതി കത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ക്രൈംബ്രാഞ്ച് മരിച്ചയാളുടെ തലയോട്ടി ശേഖരിച്ച് മുഖരൂപം തയാറാക്കി രേഖാചിത്രം പുറത്തുവിട്ടു.  ‘ഫേഷ്യൽ റീകൺസ്ട്രക്ഷൻ’ എന്ന ശാസ്ത്രീയ രീതി ഉപയോഗിച്ചാണ്  രേഖാചിത്രം തയാറാക്കിയത്. 40 വയസ്സ്​ തോന്നിക്കുന്ന യുവാവാണ് മരിച്ചതെന്ന്​ ചിത്രം വ്യക്തമാക്കുന്നു. ഇതിൽനിന്ന് മരിച്ചയാളെ കുറിച്ച് മനസ്സിലാകുന്നവർ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് െഎ.ജി ഇ.ജെ. ജയരാജൻ അറിയിച്ചു.  

മൃതദേഹം കണ്ടെത്തി രണ്ട് വർഷം പിന്നിട്ടിട്ടും മരിച്ചയാളെ തിരിച്ചറിയാനായിരുന്നില്ല. ഇത് പ്രതികളെ പിടികുടുന്നതിന് തടസ്സമായിരുന്നു. കേരളത്തിൽ ആദ്യമായാണ് മരിച്ചയാളുടെ  രേഖാചിത്രം തയാറാക്കാൻ തലയോട്ടിയിൽനിന്ന് മുഖരൂപം വികസിപ്പിച്ച രീതി അവലംഭിച്ചത്. ഒരുമാസത്തെ പരിശ്രമഫലമായാണ് അന്വേഷണസംഘം ശാസ്ത്രീയമായ രീതിയിൽ മരിച്ചയാളുടെ മുഖരൂപം ഉണ്ടാക്കി രേഖാചിത്രമൊരുക്കിയത്.

വിവരങ്ങൾ ഇൗ നമ്പറുകളിലാണ് അറിയിക്കേണ്ടത്. ഡി.വൈ.എസ്.പി (ക്രൈംബ്രാഞ്ച്, കോഴിക്കോട്) -  9497987306. ക്രൈംബ്രാഞ്ച് ഓഫിസ്, കോഴിക്കോട് -04952725106. സബ്ബ് ഇൻസ്പെക്ടർ (ക്രൈംബ്രാഞ്ച്, കോഴിക്കോട്) - 9497965007.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newscrime branchkozhikode News
News Summary - crime branch released photo of death person
Next Story