കേരളത്തിൽ അവയവ തട്ടിപ്പ് ഏജൻറുമാർ സജീവമെന്ന് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പുകൾക്കായി ഏജൻറുമാർ സജീവമെന്ന് ക്രൈംബ്രാഞ്ച്. സംഘത്തലവനില്ലാത്തതിനാൽ മാഫിയയെന്ന് വിശേഷിപ്പിക്കാനാവില്ല. ആരെയെങ്കിലും അപായപ്പെടുത്തി അവയവങ്ങൾ തട്ടിയെടുക്കുന്നതായി കണ്ടെത്താനായില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സംഘങ്ങളുടെ ഇടപെടലുമില്ല.
സംസ്ഥാനത്ത് അവയവ തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന ആക്ഷേപത്തെ തുടർന്ന് നേരത്തേ ക്രൈംബ്രാഞ്ച് െഎ.ജിയായിരുന്ന എസ്. ശ്രീജിത്ത് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്. തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ അേന്വഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
അവയവ തട്ടിപ്പ് കേസുകളിൽ 90 ശതമാനത്തിലും ഏജൻറുമാരുടെ സാന്നിധ്യമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ചിേൻറത്. അവയവം മാറ്റിെവക്കുന്ന ആശുപത്രികൾ കേന്ദ്രീകരിച്ച് നൂറിലധികം ഏജൻറുമാർ പ്രവർത്തിക്കുന്നു. ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംഘത്തലവന്മാരില്ല. ഏജൻറുമാർ ഒറ്റക്കാണ് പ്രവർത്തിക്കുന്നത്. ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തിലാണ് തട്ടിപ്പ്. ഇരയായവരിൽ ഏറെയും സാധാരണക്കാരാണ്. തൃശൂർ കൊടുങ്ങല്ലൂരിൽ മക്കളുടെ വിവാഹം നടത്താനും മക്കൾക്ക് വിദേശത്ത് പോകാനും ചില സ്ത്രീകൾ അവയവദാനം നടത്തിയതായി കണ്ടെത്തി.
തുച്ഛമായ തുക നൽകിയാണ് ഇടനിലക്കാർ പണം തട്ടുന്നത്. രണ്ടുമുതൽ എട്ട് ലക്ഷം രൂപവരെയാണ് അവയവം ദാനം ചെയ്തവർക്ക് ലഭിച്ചതെങ്കിൽ ഇടനിലക്കാർ അഞ്ച് ലക്ഷവും അതിന് മുകളിലും സ്വന്തമാക്കി. അവയവം ദാനം ചെയ്തവരെയും ഏജൻറുമാരെയും തിരിച്ചറിഞ്ഞെങ്കിലും മൊഴിനൽകാൻ ആരും തയാറാകുന്നില്ല. ട്രാൻസ്പ്ലാേൻറഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ടനുസരിച്ച് കേസെടുത്താൽ അവയവം ദാനം ചെയ്തവരെയും സ്വീകരിച്ചവരെയും ഏജൻറുമാരെയും പ്രതിയാക്കേണ്ടിവരും. അതിനാൽ മറ്റ് വകുപ്പുകളനുസരിച്ച് കേസെടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതുവരെയുള്ള അന്വേഷണത്തിെൻറ റിപ്പോർട്ട് ഡി.ജി.പിക്കും ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനും ഉടൻ കൈമാറും. അവയവദാനവുമായി ബന്ധപ്പെട്ട നിയമ നടപടി കോടതി വഴി സ്വീകരിക്കാൻ ഡി.എം.ഇക്കാണ് അധികാരം. അതിനാലാണ് ഡി.എം.ഇക്കും റിപ്പോർട്ട് കൈമാറുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.