മോൻസൺ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; പ്രതിയുടെ ശബ്ദ സാമ്പിൾ ശേഖരിച്ചു
text_fieldsകൊച്ചി: പുരാവസ്തു വിറ്റ പണം തിരിച്ചുപിടിക്കാനെന്നപേരിൽ പരാതിക്കാരിൽനിന്ന് മോൻസൺ മാവുങ്കൽ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. അതേസമയം, പത്ത് കോടി തട്ടിയെന്ന ആരോപണത്തിന് കൃത്യമായ തെളിവുകൾ കണ്ടെത്താനായിട്ടില്ല. മോൻസണിെൻറയും സഹായിയുടെയും അക്കൗണ്ട് വഴി നാല് കോടിയോളം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
അന്വേഷണം ഏകോപിപ്പിക്കാൻ എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. നിലവിൽ മോൻസണിനെതിരെ നാല് കേസുകളാണുള്ളത്. രണ്ടെണ്ണം സാമ്പത്തിക തട്ടിപ്പ് കേസുകളും മറ്റൊന്ന് വ്യാജ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയതിനുമാണ്. ടി.വി സംസ്കാരയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മറ്റൊരു കേസ്. കൂടുതൽ പരാതിക്കാർ രംഗത്തുവരുന്നതോടെ കേസുകൾ വർധിച്ചേക്കും. പരാതിക്കാർ ഹാജരാക്കിയ ഡിജിറ്റൽ െതളിവുകളും അയാളുടെ ഫോണിൽനിന്ന് ശേഖരിച്ച വിവരങ്ങളും സ്ഥിരീകരിക്കാൻ പ്രതിയെ സ്റ്റുഡിയോയിലെത്തിച്ച് ശബ്്ദസാമ്പിളുകൾ ശേഖരിച്ചു. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടതിനാലാണിത്.
തെൻറ അക്കൗണ്ടിൽ 200 രൂപ മാത്രമാണുള്ളതെന്നാണ് ഇയാളുടെ മൊഴി. തനിക്ക് പാസ്പോർട്ട് ഇല്ലെന്നും നൂറോളം രാജ്യങ്ങൾ സന്ദർശിച്ചുവെന്നതും നുണക്കഥകളാണെന്നും മൊഴി നൽകി. അക്കൗണ്ട് വഴി വാങ്ങിയ നേരിട്ട് തെളിവുകളുള്ള പണത്തിെൻറ കാര്യം മാത്രമാണ് ഇയാൾ സമ്മതിച്ചിട്ടുള്ളത്. അതിനാൽ, വിശദമായ തെളിവുശേഖരണവും കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതും അന്വേഷണസംഘത്തിന് തലവേദനയാണ്. അക്കൗണ്ടുകളിൽനിന്ന് കാര്യമായ തുകയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചനകൾ. കോടികൾ കൈമാറി എന്നുപറയുന്ന ഇടപാടുകളിൽ പണമെല്ലാം എവിടേക്ക് പോയി എന്നതും തെളിയിക്കേണ്ടതുണ്ട്. വീടുകളിൽനിന്ന് കണ്ടെത്തിയ രേഖകൾ ഇതിനായി പരിശോധിക്കുന്നുണ്ട്. അക്കൗണ്ടിലൂടെ എത്തിയ പണം ആഡംബരങ്ങൾക്ക് വിനിയോഗിച്ചുവെന്നാണ് ഇയാളുടെ മൊഴി. ചിലയിടങ്ങളിൽ വസ്തു വാങ്ങിയിട്ടുണ്ട്. തട്ടിപ്പു പണം ഉപയോഗിച്ച് പള്ളിപ്പെരുനാളും നടത്തി. കലൂരിലെ വീടിെൻറ വാടക എട്ടുമാസമായി നൽകിയിട്ടില്ലത്രെ. 50,000 ആണ് പ്രതിമാസ വാടക. തന്നോടൊപ്പമുള്ള അനുചരർക്കുള്ള ശമ്പളവും വൈദ്യുതി ബില്ലും അടക്കം 25 ലക്ഷമാണ് പ്രതിമാസ ചെലവ്.
പരാതിക്കാരായ യാക്കൂബിനും അനൂപ് മുഹമ്മദിനും ആഡംബര കാറുകൾ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. പുരാവസ്തുക്കളെക്കുറിച്ച് താൻ പറഞ്ഞതിൽ പലതും നുണയായിരുന്നെന്നും മോൻസൺ സമ്മതിച്ചു.
മോൻസണിെന കലൂരിലെ വീട്ടിലെത്തിച്ചും െതളിവെടുപ്പ് നടത്തി. പുരാവസ്തുക്കളുടെ യാഥാർഥ്യം പരിശോധിക്കാൻ പുരാവസ്തുവകുപ്പും വീട്ടിലെത്തി പരിശോധന നടത്തി. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതിനിടെ തിരുവനന്തപുരത്തെ ആശാരിയുടെ പരാതിയിൽ, ഇയാൾ നിർമിച്ചു നൽകിയ വിഷ്ണുവിെൻറ വിശ്വരൂപം ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ പിടിച്ചെടുത്തു.
പരാതിയിൽ പരാമർശിക്കുന്ന അജി നെട്ടൂർ, പുരാവസ്തു വാങ്ങുന്നതിൽ ഇടനിലക്കാരനായിരുന്ന സന്തോഷ്, പരാതിക്കാരൻ അനൂപ് മുഹമ്മദ് എന്നിവർ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും െതളിവുകൾ പരിശോധിക്കുകയും ചെയ്തു. തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ മോൻസണിനെ മൂന്നു ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
ആറുകോടി തട്ടിപ്പ് 2019-'20ൽ; ക്രൈംബ്രാഞ്ച് അന്വേഷണം ൈഹകോടതി ഉത്തരവിനെത്തുടർന്ന്
കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് 2019 -'20 ലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി ഉത്തരവുപ്രകാരം. ശ്രീവത്സം ഗ്രൂപ് ഉടമ പത്തനംതിട്ട സ്വദേശി രാജേന്ദ്രൻ പിള്ളയുടെ ഹരജിയിലാണ് മോൻസണിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഈ വർഷം ഫെബ്രുവരി എട്ടിന് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവുണ്ടായത്. 6.27 കോടി രൂപ മോൻസൺ വാങ്ങിയെന്നും അത് തിരികെ നൽകിയില്ലെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
ആറുകോടിയിലധികം രൂപയുടെ തട്ടിപ്പുകേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലറിെൻറ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചക്കകം മോൻസണിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് നിർദേശിച്ച് കോടതി ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.