ഡി.ജി.പിയുടെ മകള്‍ക്കെതിരായ കുറ്റപത്രം: ക്രൈംബ്രാഞ്ച് സര്‍ക്കാർ അനുമതി തേടും
text_fieldsതിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദിച്ച കേസില്‍ വിജിലന്‍സ് മേധാവി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന്റെ അനുമതി തേടും. മകളെ ഡ്രൈവറായ ഗവാസ്കർ കടന്നുപിടിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമുള്ള സുദേഷ് കുമാറിന്റെ പരാതി നിലനിൽക്കുന്നതല്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി പ്രകാശൻ കാണി രണ്ടുവർഷം മുമ്പ് ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇത് ശരിെവച്ച് അഡ്വക്കറ്റ് ജനറൽ ഒരു വർഷം മുമ്പ് നിയമോപദേശവും നൽകി. ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചെങ്കിലും ഉന്നതസമ്മർദത്തെ തുടർന്ന് കുറ്റപത്രം സമർപ്പിച്ചില്ല. ജൂൺ 30ന് െബഹ്റ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി സ്ഥാനേത്തക്ക് പരിഗണിക്കുന്ന സുദേഷ് കുമാറിന്റെ മകൾക്കെതിരെ കുറ്റപത്രത്തിന് സർക്കാർ അനുമതി തേടാൻ ക്രൈംബ്രാഞ്ചിനുമേൽ സമ്മർദമായത്. സർക്കാർ അനുമതി വൈകിയാൽ സുദേഷ് കുമാറിന് പൊലീസ് മേധാവി സ്ഥാനേത്തക്ക് സാധ്യതയേറുമെന്ന് ഐ.പി.എസിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നു.
ബെഹ്റയുടെ ഒഴിവിലേക്ക് 12 പേരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര െഡപ്യൂട്ടേഷനിലുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) ഡയറക്ടർ അരുൺകുമാർ സിൻഹയാണ് ഒന്നാമൻ. പക്ഷേ അദ്ദേഹം കേരളത്തിലേക്കുവരാൻ സാധ്യത വിരളമാണ്. അതുകഴിഞ്ഞാൽ സീനിയോറിറ്റിയിൽ മുന്നിൽ കെ.എഫ്.സി സി.എം.ഡി തച്ചങ്കരിയാണ്. തൊട്ടുപിന്നിൽ സുദേഷ് കുമാറും. മൂന്നു പേരും 1987 ബാച്ച് ഐ.പി.എസുകാരാണ്.
മുപ്പതുവര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയ, ഡി.ജി.പി പദവിയിലുമുള്ള മൂന്നംഗ പാനലിനെയാകും യു.പി.എസ്.സി ശിപാര്‍ശ ചെയ്യുക. ഗുരുതര അച്ചടക്ക നടപടി നേരിടാത്തവരും മികച്ച ട്രാക്ക് റെക്കോഡുള്ളവരുമാണ് പരിഗണിക്കപ്പെടുക. മൂന്നുവര്‍ഷം മുമ്പ് മ്യൂസിയത്തില്‍ പ്രഭാതസവാരിക്ക് ഔദ്യോഗികവാഹനത്തിലെത്തിയ സുദേഷ് കുമാറിെൻറ മകള്‍, ഡ്രൈവര്‍ ഗാവസ്കറെ മര്‍ദിച്ചെന്നാണ് പരാതി. ഔദ്യോഗിക വാഹനം കുടുംബാംഗങ്ങള്‍ ദുരുപയോഗം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് കേസ് ഉയര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.