സ്വപ്നയുടെ ശബ്ദരേഖ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിേൻറതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യമറിയിച്ചത്.
ശബ്ദരേഖ സ്വപ്നയുടേതാണോ, എവിടെെവച്ചാണ് അത് റെക്കോഡ് ചെയ്തത്, എങ്ങനെ ഒാൺലൈൻ മാധ്യമത്തിന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാകും അന്വേഷിക്കുക.
അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞദിവസം ജയിൽ വകുപ്പ് ഡി.ജി.പി ഋഷിരാജ് സിങ്ങിന് കത്ത് നൽകിയിരുന്നു. കത്ത് ഋഷിരാജ് സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇ.ഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരുന്നത്. അതിെൻറ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയത്. കഴിഞ്ഞദിവസമാണ് സ്വപ്നയുടേതെന്ന പേരിലുള്ള ശബ്ദേരഖ ഒാൺലൈൻ ചാനൽ പുറത്തുവിട്ടത്.
എന്നാൽ നാലരമാസത്തോളമായി ജുഡീഷ്യൽ റിമാൻഡിലുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നെന്നായിരുന്നു ശബ്ദരേഖ.
എന്നാൽ ശബ്ദരേഖ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിെൻറ ഒാഫിസിനുമെതിരെ പരസ്യ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് കേന്ദ്ര ഏജൻസിയുടെ നീക്കമെന്നാരോപിച്ച് പ്രതിരോധവുമായി സി.പി.എമ്മും രംഗത്തെത്തി. അതിനിടെ ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്ന നിലയിലുള്ള ആരോപണമുയർന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്ക് ആദ്യം കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.