വാഹനമിടിച്ചയാളെ ആശുപത്രിയിലെത്തിച്ച യുവതിക്കെതിരെ കേസ്: അന്വേഷണം ൈക്രംബ്രാഞ്ചിന്
text_fieldsകൊച്ചി: വാഹനാപകടത്തിൽപെട്ട വൃദ്ധനെ ആശുപത്രിയിൽ എത്തിച്ച യുവതിക്കെതിരായ കേസിെൻറ അന്വേഷണം ൈക്രംബ്രാഞ്ചിന് വിട്ട് ഹൈകോടതി ഉത്തരവ്. തനിക്കെതിരെ കള്ളക്കേസെടുത്തതായി ചൂണ്ടിക്കാട്ടി കോട്ടയം മോനിപ്പള്ളി സ്വദേശിനി ദീപ്തി മാത്യു എന്ന യുവതി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2017 ഒക്ടോബർ 18ന് മുട്ടാറിൽനിന്ന് കോട്ടയത്തേക്ക് കൂട്ടുകാരികളുമായി കാറിൽ വരുമ്പോൾ മുന്നിൽ പോയിരുന്ന ബൈക്ക് ഇടിച്ച് േറാഡിൽ വീണ ബേബി എന്ന 77കാരനെയാണ് ഹരജിക്കാരി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതെന്ന് ഹരജിയിൽ പറയുന്നു. ബൈക്ക് യാത്രികനും താഴെ വീണെങ്കിലും ഇയാൾ വാഹനവുമായി കടന്നു കളഞ്ഞു. ബേബി ആശുപത്രിയിൽ മരിച്ചു. റോഡിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കാണിച്ച മനസ്സിന് പൊലീസ് തന്നോട് നന്ദി പറഞ്ഞതും ഇക്കാര്യങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പിന്നീട് ബേബിയുടെ മകെൻറ മൊഴിയിൽ ദീപ്തി ഒാടിച്ച കാറാണ് അപകടത്തിൽപെട്ടതെന്ന് വിലയിരുത്തി ചിങ്ങവനം പൊലീസ് ഹരജിക്കാരിക്കെതിരെ കേസെടുക്കുകയായിരുന്നു.
ചിങ്ങവനം പ്രിൻസിപ്പൽ എസ്.ഐ തന്നോട് പരുഷമായി പെരുമാറിയെന്നും ഹരജിയിൽ പറയുന്നു. ഇക്കാര്യങ്ങൾ മനുഷ്യാവകാശ കമീഷനും വനിത കമീഷനുമുൾപ്പെടെ പരാതി നൽകിയിരുന്നു. കേസിൽ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് തുടരന്വേഷണം നടത്തണമെന്നും എസ്.പി മേൽനോട്ടം വഹിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. എന്നാൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തയാറാണെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.