പി.എസ്.സി പരീക്ഷ തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികളും എസ്.എഫ്.െഎ നേതാക്കളും ഉൾപ്പെട്ട പി.എസ്.സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പി.എസ്.സി സെക്രട്ടറി സാജു ജോർജ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കേസെടുത്ത് വിശദമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകിയതായി ഡി.ജി.പി വ്യക്തമാക്കി. അതിെൻറ അടിസ്ഥാനത്തിൽ അന്വേഷണ നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചതായാണ് വിവരം. ൈക്രംബ്രാഞ്ച് ദക്ഷിണമേഖല ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാകും അന്വേഷണമെന്നാണറിയുന്നത്.
എത്രയും പെെട്ടന്ന് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിക്കും. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ടാകും. പി.എസ്.സി സെക്രട്ടറി സാജു ജോർജ് ബുധനാഴ്ച പൊലീസ് ആസ്ഥാനത്തെത്തിയാണ് ഡി.ജി.പി ലോക്നാഥ് െബഹ്റയെ കണ്ട് കത്ത് നൽകിയത്. കത്തിനൊപ്പം പി.എസ്.സി ആഭ്യന്തര വിജിലൻസിെൻറ അന്വേഷണ റിപ്പോർട്ടും കൈമാറി.വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സാങ്കേതിക വിദ്യയുടെ ദുരുപയോഗം എന്നിവയടക്കം ശിക്ഷാനിയമം 420,120 (ബി), 34, ഐ.ടി ആക്ട് എന്നിവപ്രകാരം ക്രൈം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. ഏഴ് പൊലീസ് ബറ്റാലിയനിലെയും റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ആദ്യ നൂറ് ഉദ്യോഗാർഥികളുടെയും മൊബൈൽ നമ്പറുകൾ പി.എസ്.സി ടെക്നിക്കൽ വിഭാഗം ശേഖരിച്ചുതുടങ്ങി. അന്വേഷണസംഘത്തെ പ്രഖ്യാപിച്ചാലുടൻ ഇവരുടെ വിവരങ്ങളും പി.എസ്.സി സംഘത്തിന് കൈമാറും.
അതേസമയം, ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് രണ്ടാം റാങ്കുകാരൻ പ്രണവ് 28ാം റാങ്കുകാരൻ നസീം എന്നിവരെ സിവിൽ പൊലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് പട്ടികയിൽനിന്ന് പുറത്താക്കാൻ പി.എസ്.സി തീരുമാനിച്ചു. പി.എസ്.സി പരീക്ഷകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതിനും മുന്നോടിയായി മൂവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനമെടുത്തു. ഭാവിയിൽ ഇവർ പി.എസ്.സിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിയമനടപടികളിലേക്ക് പോകുമെന്ന ധാരണയിലാണ് ഇതുസംബന്ധിച്ച് ഇവരിൽനിന്ന് വിശദീകരണം ആരായാൻ കമീഷൻ തീരുമാനിച്ചത്. ക്രിമിനൽ കേസിൽ ഉൾപ്പെടാനുണ്ടായ സാഹചര്യം, ഇവരുടെ നിലവിലെ കേസുകൾ സംബന്ധിച്ച വിശദീകരണം, ഒന്നിലധികം പി.എസ്.സി പ്രൊഫൈലുകൾ തയാറാക്കാനിടയായ സാഹചര്യം, പി.എസ്.സിക്ക് തെറ്റായ വിവരം നൽകൽ തുടങ്ങിയ സംബന്ധിച്ച് മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.