Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിരു അശോകൻറെ ഫോൺ...

അനിരു അശോകൻറെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം അനുവദിക്കില്ല- പ്രസ് ക്ലബ്

text_fields
bookmark_border
അനിരു അശോകൻറെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം അനുവദിക്കില്ല- പ്രസ് ക്ലബ്
cancel

തിരുവനന്തപുരം: കേരള പി.എസ്.സി യുടെ ഉത്തരവാദിത്വമില്ലായ്മ വാർത്തയാക്കിയതിൻറെ പേരിൽ മാധ്യമം ദിനപത്രത്തിലെ ലേഖകൻ അനിരു അശോകന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം പൊതു സമൂഹത്തെ അണിനിരത്തി നേരിടുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അറിയിച്ചു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിനെതിരെ നിയമ നടപടിയും സ്വീകരിക്കും.

മാധ്യമങ്ങൾക്ക് മൂക്കുകയർ ഇടാനുള്ള അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ്​ നടപടിയെ കാണാൻ കഴിയൂ. ഭരണഘടന ഉറപ്പ്​ നൽകുകയും ഹൈക്കോടതി ആവർത്തിച്ചു ശരിവയ്ക്കുകയും ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ എതിരാണ്.

പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ്​ ക്രൈംബ്രാഞ്ച്​ നടപടി. ഇന്നലെ (ശനി) രണ്ടു മണിക്കൂർ മാധ്യമം ലേഖകൻ അനിരു അശോകനെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച്​ രണ്ടു ദിവസത്തിനകം ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ പുതിയ നോട്ടീസ്​ നൽകിയിരിക്കുകയാണ്​.

വാർത്തക്കാധാരമായ രേഖകൾ എത്തിച്ചു തന്ന പി എസ് സി ഉദ്യോഗസ്ഥനാരെന്നാണ് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അറിയേണ്ടിയിരുന്നത്. സ്രോതസ് വെളിപ്പെടുത്താനാവില്ലെന്ന ഉറച്ച നിലപാട് തന്നെ അനിരുവും മാധ്യമം എഡിറ്ററും സ്വീകരിച്ചു. കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്​ ഇത്തരം നടപടികൾ.

കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾക്ക്​ ആധാരമായ രേഖകൾ മാധ്യമങ്ങൾ പുറത്തുവിടുന്നത്​ സ്വാഭാവികം മാത്രമാണ്​. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും ഇതിനൊപ്പം നിന്നിട്ടുമുണ്ട്​. കേരളത്തിൻ്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെന്നാണോ. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത്​ മാധ്യമ ധർമമാണ്​.

പൊലീസ്​ നടപടികളിലുടെ അതിനു തടയിടാൻ ശ്രമിക്കുന്നത്​ ജനാധിപത്യ വ്യവസ്ഥക്ക്​ ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുള്ള പൗരന്‍റെ അവകാശങ്ങൾക്കു വിലങ്ങിടാനാണ്​ ഇതുവഴി പൊലീസ്​ യഥാർത്ഥത്തിൽ ​ശ്രമിക്കുന്നത്​. മാധ്യമങ്ങളുടെ​ വായ മൂടിക്കെട്ടാനുള്ള ​ശ്രമത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന്പ്രസ് ക്ലബ് പ്രസിഡൻറ് പി.ആർ. പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCCrime BranchAniru Ashokan's phone
News Summary - Crime Branch's move to seize Aniru Ashokan's phone will not be allowed - Press Club
Next Story