Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത ഡോ​ക്ട​റെ...

വ​നി​ത ഡോ​ക്ട​റെ സു​ഹൃ​ത്ത് കു​ത്തിപ്പരിക്കേൽപിച്ചു

text_fields
bookmark_border
വ​നി​ത ഡോ​ക്ട​റെ സു​ഹൃ​ത്ത് കു​ത്തിപ്പരിക്കേൽപിച്ചു
cancel

കു​ട്ട​നെ​ല്ലൂ​ര്‍: വ​നി​ത ഡോ​ക്ട​ര്‍ക്ക് ക്ലി​നി​ക്കി​ല്‍ കു​ത്തേ​റ്റു. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഡോ. ​സോ​ന​ക്കാ​ണ് കു​ത്തേ​റ്റ​ത്. കു​ത്തി​യ സു​ഹൃ​ത്തും പാ​ര്‍ട്ട്​​ണ​റു​മാ​യ പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷ് ഒ​ളി​വി​ലാ​ണ്. ര​ണ്ട് വ​ര്‍ഷ​മാ​യി ഡോ. ​സോ​ന​യും സു​ഹൃ​ത്ത് മ​ഹേ​ഷും ചേ​ർ​ന്ന്​ കു​ട്ട​നെ​ല്ലൂ​രി​ല്‍ ദ ​ഡെൻറി​സ്​​റ്റ്​ എ​ന്ന ക്ലി​നി​ക്​ ന​ട​ത്തു​ക​യാ​ണ്. മ​ഹേ​ഷു​മാ​യി ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ തു​ട​ര്‍ന്ന് ഡോ. ​സോ​ന ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം ഒ​ല്ലൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി പ​രാ​തി ന​ല്‍കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ക്ലി​നി​ക്കി​ലെ​ത്തി​യ മ​ഹേ​ഷ് ഇ​വ​രു​മാ​യി ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും കൈ​യി​ല്‍ ക​രു​തി​യ ക​ത്തി​കൊ​ണ്ട് വ​യ​റ്റി​ലും തു​ട​യി​ലും കു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് കാ​റി​ല്‍ ര​ക്ഷ​പ്പെ​ട്ടു.

വ​യ​റ്റി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വു​ള്ള​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ സോ​ന അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വാ​ഹ​ശേ​ഷം വേ​ര്‍പി​രി​ഞ്ഞ് ക​ഴി​യു​ന്ന ഡോ​ക്ട​ര്‍ ര​ണ്ട് വ​ര്‍ഷ​മാ​യി മ​ഹേ​ഷു​മൊ​ത്ത്​ ഫ്ലാ​റ്റി​ല്‍ ഒ​രു​മി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​ല്ലൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
Next Story