ആർ.എസ്.എസ് വിട്ട വിരോധത്തിൽ വെട്ടിക്കൊന്നു; ഒമ്പത് പ്രതികളും കുറ്റക്കാർ
text_fieldsകൊല്ലം: കടവൂർ ജയൻ കൊലപാതക കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റ ക്കാരാണെന്ന് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ വിധിച്ചു. ജാമ്യത്തിലിറങ്ങ ി മുങ്ങിയ പ്രതികളുടെ അസാന്നിധ്യത്തിലാണ് സെഷൻസ് കോടതി നടപടി. പ്രതികളെ ഉടൻ അറസ് റ്റ് ചെയ്തു കോടതി മുന്നിൽ ഹാജരാക്കാനും ജഡ്ജി ഉത്തരവിട്ടു. ശിക്ഷ നാലിനു വിധിക്കും. ഐ.പി. സി 302 പ്രകാരമാണ് പ്രതികൾ കുറ്റക്കാരായി വിധിച്ചത്.
മുൻ പ്രവർത്തകനായ ജയനെ സംഘടനയിൽനിന്ന് തെറ്റിപ്പിരിഞ്ഞ വിരോധത്തിൽ കടവൂർ ക്ഷേത്ര ജങ്ഷനിൽ ആർ.എസ്.എസ് സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ 23 സാക്ഷി മൊഴിയും ആറ്് മാരകായുധങ്ങൾ ഉൾെപ്പടെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻ പിള്ള, പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര, വിഭു എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
തൃക്കരുവ ഞാറയ്ക്കൽ ഗോപാല സദനത്തിൽ ഷിജു (ഏലുമല ഷിജു), മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത്), കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്ത് വിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ, കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂർ കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ (ഹരി) എന്നീ പ്രതികളെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.