കുപ്രസിദ്ധ കുറ്റവാളി ഹാരീസ് കാപ്പ പ്രകാരം അറസ്റ്റിൽ
text_fieldsഹാരീസ്
കൊല്ലം: കരുനാഗപ്പള്ളി സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തേവലക്കര പടിഞ്ഞാറ്റക്കര ആലപ്പുറത്ത് തെക്കതിൽ (ജാരീസ് മൻസിൽ) ഹാരീസിനെ (35- ജാരീസ്) കാപ്പ ചുമത്തി ജയിലിലടച്ചു.
അസമയങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ആയുധം കാണിച്ച് ആക്രമിച്ച് കവർച്ച, മോഷണം, കൂട്ടായ്മ കവർച്ച, തട്ടികൊണ്ടു പോകൽ, ബലാത്സംഗം, കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമം, ആരാധനാലയം അടിച്ചു തകർക്കൽ, സ്ഫോടക വസ്തുക്കൾ ഏറിഞ്ഞ് ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായതിനാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
ജില്ല പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. തെക്കുംഭാഗം എസ്.ഐ എസ്. സന്തോഷ്കുമാർ, എ.എസ്.ഐമാരായ വിജയൻ, രണദേവൻ, സജിമോൻ, രാജേഷ്, റഊഫ്, വനിതാ സി.പി.ഓമാരായ ശുഭ, ശാലു, സലീന മഞ്ജൂ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിൽ മൂന്നു മാസമായി കാപ്പ പ്രകാരം കരുതൽ തടങ്കൽ ഉത്തരവായ ഏഴ് കുറ്റവാളികൾ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.