പൊലീസിൽ 1,140 ക്രിമിനലുകൾ; തലസ്ഥാനത്ത് മാത്രം 215
text_fieldsതിരുവനന്തപുരം: പൊലീസ് സേനയിലെ 1,140ഒാളം പേര് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാ ണെന്നാണ് ഒൗദ്യോഗിക രേഖകൾ. ഇവരില്‍ 215 പേര് തലസ്ഥാന ജില്ലയിൽ ജോലിചെയ്യുന്നവരാണ്. ഹൈകോടതി നിർദേശാനുസരണം ഒൗദ്യോഗികമായി തയാറാക്കിയതാണ് ഇൗ പട്ടിക. 10 ഡിവൈ.എസ്.പി മാരും 46 സി.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പേരും ഇൗ പട് ടികയിലുണ്ട്. സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്.
എന്നാൽ, ക്രിമിനൽ പൊലീസ ുകാരുടെ പട്ടികയിലെ എണ്ണം ചുരുങ്ങിയതല്ലാതെ കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പട്ടിക സമർപ്പിച്ച് രണ്ട് കൊല്ലമായിട്ടും സ്വീകരിച്ച നടപടികൾ പൊലീസ് സമർപ്പിച്ചിട്ടുമില്ല. ഇതിലാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ദിവസങ്ങൾക്ക് മുമ്പാണ് അതൃപ്തി പ്രകടിപ്പിച്ചതും സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഡി.ജി.പിക്ക് കർശനനിർദേശം നൽകിയതും.
നോക്കുകുത്തിയായി പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി
പൊലീസുകാർക്കെതിരായ പരാതികൾ അന്വേഷിക്കാൻ 2012ല്‍ നിലവിൽ വന്നതാണ് സംസ്ഥാന പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി. പൊലീസ് ആക്ട് പ്രകാരം അതോറിറ്റി നിലവില്‍വന്ന ശേഷം കഴിഞ്ഞ ജൂൺ വരെ അതോറിറ്റി മുമ്പാകെ പൊലീസുകാർക്കെതിരെ ലഭിച്ചത് 4,000ത്തോളം പരാതികളാണ്. എന്നാൽ, ഹൈകോടതി മുൻ ജഡ്ജി അധ്യക്ഷനും മുൻ ഡി.ജി.പി ഉൾപ്പെടെ അംഗങ്ങളുമായ അതോറിറ്റിയുടെ ശിപാർശകൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്.
അന്വേഷണോദ്യോഗസ്ഥരെ പോലും അതോറിറ്റിക്ക് അനുവദിച്ചിട്ടില്ല. സ്വന്തം നിലക്ക് തെളിവെടുപ്പ് നടത്തി അതോറിറ്റി തയാറാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ തൃണവൽഗണിക്കുന്ന സമീപനമാണ് പലപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അല്ലെങ്കിൽ ആ റിപ്പോർട്ടുകൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
പ്രതിയാകും ഒടുവിൽ രക്ഷപെടും
പല കേസുകളിലും പൊലീസുകാരെ പ്രതിചേർത്ത് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുമെങ്കിലും കുറ്റപത്രം സമർപ്പിക്കുേമ്പാൾ അവർ രക്ഷപെടുന്നതാണ് പതിവ്. പ്രവീൺ വധക്കേസിൽ ഡിവൈ.എസ്.പിയായിരുന്ന ഷാജി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതൊഴിച്ചാൽ മറ്റ് കേസുകളിലെല്ലാം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപെട്ടു.
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ കസ്റ്റഡി മരണം, പാലക്കാട് സമ്പത്തിെൻറ കസ്റ്റഡി മരണം, മാധ്യമപ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമക്കേസ് എന്നിവയിലെല്ലാം സി.ബി.െഎ ഇടപെടലാണ് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസുകളിൽ വിചാരണ വേളയിൽ നിർണായക സാക്ഷികൾ കൂറുമാറുന്നതും നിത്യസംഭവമാണ്.
പരിശീലന വൈകല്യം
പൊതുജനത്തിെൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് പൊലീസിെൻറ പ്രഥമദൗത്യമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മര്യാദക്ക് ജനങ്ങളോട് പെരുമാറാൻ പോലും അറിയാത്തവരാണ് ബഹുഭൂരിപക്ഷം അംഗങ്ങളും. ഭയപ്പെടുത്തി ആളുകളെ വരുതിയിലാക്കുക എന്ന നയം തന്നെയാണ് ട്രെയിനിങ് കോളജുകളിൽനിന്നും അക്കാദമികളിൽനിന്നും പൊലീസുകാർക്ക് ലഭിക്കുന്നത്. ക്രിമിനൽ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ സേനയിൽ തഴച്ചുവളരുകയാണ്. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അധിക സമ്മർദവും ക്രിമിനലുകളെപ്പോലെ പെരുമാറാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദമുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.