നടപടികൾ പ്രഹസനമായി: പൊലീസിൽ കുറ്റവാളികൾ കൂടി
text_fieldsകൊച്ചി: പൊലീസിെൻറ കുറ്റകൃത്യവാസന തടയാനും കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കാനുമുള്ള നടപടികൾ പ്രഹസനമായതോടെ സേനയിൽ കുറ്റവാളികളുടെ എണ്ണം പെരുകി. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നവർ പൊലീസിൽ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ മുൻ വർഷങ്ങളിൽ സ്വീകരിച്ച നടപടികൾ ഫലപ്രദമായില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. പൊലീസുകാർക്കെതിരെ പരാതി വ്യാപകമാകുേമ്പാൾ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും കമ്മിറ്റികളുണ്ടാക്കുകയും ചെയ്ത് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് സേനയുടെ തലപ്പത്തുള്ളവർ.
അതുകൊണ്ടുതന്നെ ക്രിമിനൽ കേസിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പൊലീസുകാർ ഇപ്പോഴും സർവിസിൽ തുടരുന്നു. എത്ര ചെറുതായാലും പൊലീസുകാർ പ്രതികളാകുന്ന കേസുകളിൽ നീതിപൂർവമായ അന്വേഷണവും മാതൃകാപരമായ ശിക്ഷാനടപടികളും ഉണ്ടാകണമെന്നാണ് 2011ൽ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സർക്കുലറിലുള്ളത്. കുറ്റവാളിയായ പൊലീസുകാരൻ നിയമത്തിന് മുന്നിൽനിന്ന് രക്ഷപ്പെെട്ടന്ന് ഒരാളും പറയാൻ ഇടവരരുതെന്നും പ്രത്യേകം നിഷ്കർഷിക്കുന്നു.
ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ സി.െഎ റാങ്കിലുള്ള ആളാകണം ഇത്തരം കേസുകൾ അന്വേഷിക്കേണ്ടത്. പൊലീസുകാർക്കെതിരായ ഒാരോ എഫ്.െഎ.ആറിെൻറയും പകർപ്പ് പൊലീസ് ആസ്ഥാനത്തേക്ക് അയക്കണം. ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന പൊലീസുകാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ പൊലീസ് ആസ്ഥാനത്ത് സൂക്ഷിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. എല്ലാ മാസവും ഇൗ രജിസ്റ്റർ അവലോകനം ചെയ്യുന്നതിന് മേഖല എ.ഡി.ജി.പിമാരും ക്രൈം എ.ഡി.ജി.പിയും ഇൻറലിജൻറ് എ.ഡി.ജി.പിയും ഉൾപ്പെടുന്ന കമ്മിറ്റിക്കും രൂപം നൽകി. അന്വേഷണം നിരീക്ഷിക്കലും നടപടിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകലും കമ്മിറ്റിയുടെ ചുമതലയാണ്.
എന്നാൽ, ഏഴുവർഷത്തിനുശേഷം പുറത്തുവന്ന കണക്കുകൾ പ്രകാരം പൊലീസിലെ 1,129 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരിൽ 195 പേർ എസ്.െഎ, എ.എസ്.െഎ റാങ്കിലും എട്ടുപേർ സി.െഎ റാങ്കിലും പത്തുപേർ ഡിവൈ.എസ്.പി, അസി. കമീഷണർ റാങ്കിലുമുള്ളവരാണെന്നും രേഖകൾ തെളിയിക്കുന്നു. ക്രിമിനൽ കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നിയമത്തിലെ 86ാം വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചശേഷം രേഖാമൂലം അറിയിക്കാൻ അടുത്തിടെ മനുഷ്യാവകാശ കമീഷൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ സേനയിൽനിന്ന് നീക്കണമെന്നുമാണ് 86 (1) വകുപ്പ് അനുശാസിക്കുന്നത്.
ഇതിന് പിന്നാലെ വീണ്ടും ഒരു കമ്മിറ്റി കൂടി രൂപവത്കരിക്കുകയാണ് പൊലീസ് മേധാവി ചെയ്തത്. വിവിധ റാങ്കിലുള്ള 387 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽപ്പെട്ടവരാണെന്ന് ഡി.ജി.പിതന്നെ സമ്മതിക്കുന്നു. ഇവരെ സർവിസിൽ തുടരാൻ അനുവദിക്കുന്നതിനെക്കുറിച്ചും പൊലീസിലെ ക്രിമിനൽവത്കരണത്തെക്കുറിച്ചും വിശദമായി പഠിക്കാനെന്ന പേരിലാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.