പണത്തിന് മുന്നിൽ മെഡിക്കൽ പഠനമോഹം വലിച്ചെറിഞ്ഞ് നിറകണ്ണുകളോടെ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: വർഷങ്ങൾ നീണ്ട അധ്വാനം ലക്ഷ്യത്തിെൻറ പടിവാതിൽക്കൽ പണം എന്ന കടമ്പക്ക് മുന്നിൽ തട്ടിത്തകർന്നപ്പോൾ അവർക്ക് കരച്ചിലടക്കാനായില്ല. മെഡിക്കൽ പഠനമെന്ന മോഹം സ്വാശ്രയ മാനേജ്മെൻറുകളുടെ പണക്കൊതിക്ക് മുന്നിൽ പൊലിഞ്ഞുതീരുന്നതറിഞ്ഞ് അവർ നിറകണ്ണുകളോടെ മടങ്ങി. പലരും മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയപ്പോൾ ചിലരുടെ കണ്ണുകളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ കാർമേഘങ്ങൾ.
മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന നടപടി നടന്ന തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിന് മുന്നിൽ തിങ്കളാഴ്ച കണ്ട കാഴ്ചകൾ ഇതായിരുന്നു. രാവിലെ പത്തരയോടെ പ്രവേശന പരീക്ഷ കമീഷണറുടെ നേതൃത്വത്തിൽ പ്രവേശന നടപടി തുടങ്ങി. ഏറെ വൈകാതെ ഉച്ചക്കുമുെമ്പ ഫീസ് 11 ലക്ഷമാക്കിയുള്ള സുപ്രീംകോടതി വിധിയെത്തി. വിറ്റുപൊറുക്കിയും കടംവാങ്ങിയും അഞ്ചുലക്ഷം രൂപ സ്വരുക്കൂട്ടി എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിധി ഇടിത്തീയായി. അഞ്ചു ലക്ഷത്തിനായി നെേട്ടാട്ടമോടിയ രക്ഷാകർത്താക്കളിൽ പലരും മക്കളുടെ മെഡിക്കൽ പഠന മോഹം ഉപേക്ഷിച്ച് കണ്ണീരുമായി മടങ്ങി.
തിങ്കളാഴ്ച രാവിലെ തന്നെ പ്രവേശനം നേടിയവരും പിന്നീട് ഫീസ് ഉയര്ത്തിയതറിഞ്ഞ് പ്രവേശനം വേണ്ടെന്നുെവക്കാനൊരുങ്ങി. അടച്ച അഞ്ചുലക്ഷം തിരികെവേണമെന്നാവശ്യപ്പെട്ട് പലരും ബഹളംവെച്ചു. പണം തിരികെലഭിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ ഉറപ്പുനൽകിയതോടെയാണ് രക്ഷിതാക്കള്‍ പിന്തിരിഞ്ഞത്.
അതിനിടെ ഒരുകൂട്ടം രക്ഷിതാക്കള്‍ അലോട്ട്മെൻറ് നടന്ന മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിന് വെളിയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അവര്‍ പിന്നീട് യോഗം ചേര്‍ന്ന് സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിക്കുകയും ഇതിനായി ഒപ്പുശേഖരണം നടത്തുകയും ചെയ്തു. വാര്‍ഷിക ഫീസ് അഞ്ചുലക്ഷം മതിയെന്ന് ഉറപ്പിച്ചിട്ടുള്ള ക്രിസ്ത്യന്‍ മാനേജ്മെൻറ് ഫെഡറേഷന് കീഴിലെ കോളജുകളില്‍ പ്രവേശനം നേടിയവര്‍ പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിന്നു.
നേരേത്ത മറ്റു പല കോഴ്സുകള്‍ക്കും ചേര്‍ന്നവര്‍ പ്രവേശന പരീക്ഷ കമീഷണറുടെ നിര്‍ദേശാനുസരണം കോളജുകളില്‍നിന്ന് ടി.സി വാങ്ങിയാണ് അലോട്ട്മെൻറിന് എത്തിയത്. മെഡിക്കല്‍ പഠനം വേണ്ടെന്നുെവച്ചാല്‍ പഴയ കോളജില്‍ തിരികെ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയുമുണ്ട് വിദ്യാർഥികൾക്ക്. എല്ലാ സ്വാശ്രയ കോളജുകളിലും അഞ്ചു ലക്ഷം എന്ന താൽക്കാലിക ഫീസിനൊപ്പം ആറു ലക്ഷത്തിെൻറ ബാങ്ക് ഗാരൻറി കൂടി നൽകണമെന്നായിരുന്നു കോടതി വിധി.
ഇതിന് 15 ദിവസം സാവകാശം നൽകിയിട്ടുണ്ടെങ്കിലും അതിനുള്ളില്‍ ബാങ്ക് ഗാരൻറിക്കുള്ള പണം കണ്ടെത്താനാവില്ലെന്ന് പ്രവേശനം ഉപേക്ഷിച്ച രക്ഷിതാക്കളില്‍ ചിലര്‍ പറഞ്ഞു. വാര്‍ഷിക ഫീസ് 11 ലക്ഷമാകുന്നതോടെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 50 ലക്ഷത്തിനുമേൽ തുക കൈയിൽ കരുതേണ്ട സ്ഥിതിയാണെന്നും ഇവര്‍ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.