പൂജ സ്റ്റോറുകൾക്കും ദുരിതകാലം
text_fieldsകോഴിക്കോട്: പൂജക്കെടുക്കാത്ത പുഷ്പം പോലെയാണ് കോവിഡ് കാലത്ത് പൂജാസ്റ്റോറുകളുടെ അവസ്ഥ. കോവിഡ് ലോക്ഡൗണിൽ തുടങ്ങിയ കഷ്ടകാലം മണ്ഡലകാലം വന്നിട്ടും അവസാനിച്ചിട്ടില്ല. കോവിഡ് മൂലം ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ മണ്ഡലകാലത്തെ കച്ചവടവും ഇല്ലാതായിരിക്കുകയാണ്.
ക്ഷേത്രങ്ങൾ അടക്കുകയും മറ്റ് ആഘോഷ പരിപാടികൾ ഇല്ലാതാവുകയും ചെയ്തതോടെ തന്നെ പൂജ സ്റ്റോറുകളുടെ അവസ്ഥ ദയനീയമായിരുന്നു. മണ്ഡലകാലമാകുേമ്പാഴെങ്കിലും കച്ചവടം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാർ. എന്നാൽ, ശബരിമലയിലേക്കു ഭക്തരെ അനുവദിക്കാത്തതിനാൽ മാല, കറുപ്പ് മുണ്ട്, കളഭം, മറ്റ് പൂജസാധനങ്ങൾ എന്നിവയൊന്നും വാങ്ങാൻ ആരും എത്തുന്നില്ല.
മുമ്പ് ആയിരക്കണക്കിന് പേർ പൂജാ സാധനങ്ങൾ വാങ്ങാൻ എത്തിയ സ്ഥാനത്ത് ഇന്ന് ആരും വരാത്ത അവസ്ഥയാണുള്ളത്. മണ്ഡലകാലത്ത് ആവശ്യം വരുമെന്ന് കരുതി സൂക്ഷിച്ചവ ഒന്നുപോലും ചെലവായിട്ടില്ലെന്ന് മുരളീധർ ഫ്ലവർ സ്റ്റാൾ ഉടമ പറഞ്ഞു. അയ്യപ്പഭക്തെര പേരിനു പോലും കാണാനില്ല.
മുമ്പ് മണ്ഡല കാലത്ത് നല്ല കച്ചവടം ഉണ്ടാകുന്നതായിരുന്നു. 80 രൂപ മുതൽ 150 രൂപ വരെയുള്ള മാലകളും 200 രൂപ മുതലുള്ള മുണ്ടും സൈഡ് ബാഗുകളുമെല്ലാം വിൽപനക്ക് ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ ഈ കച്ചവടം ഉണ്ടായില്ലെന്ന് മാത്രമല്ല, ക്ഷേത്രങ്ങളിലേക്കും മറ്റുമുള്ള പൂജസാധനങ്ങളും പൂക്കളും വാങ്ങാൻ ആരുമെത്തുന്നില്ല. കോവിഡായതിനാൽ നാട്ടിലെ പൂക്കൾവെച്ചാണ് ക്ഷേത്രങ്ങളിൽ പൂജ നടക്കുന്നത്. കോവിഡ് ഭീഷണി അവസാനിച്ചാൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂവെന്നാണ് കച്ചവടക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.