ജയരാജന് പ്രതിസന്ധിയുടെ മറ്റൊരു ഒാണം
text_fieldsകണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജെൻറ രാഷ്ട്രീയ ജീവിതത്തിൽ ഒാണക്കാലം പരീക്ഷണത്തിെൻറയും പ്രതിസന്ധിയുടേതുമാണ്. ജയരാജന് വെേട്ടറ്റതും ജയരാജനെതിരെ കൊലപാതക കേസുകൾ ഉൾെപ്പടെ ചുമത്തപ്പെട്ടതും അറസ്റ്റിലായതുമെല്ലാം ഒാണക്കാലത്താണ്. ജയരാജനെ ഒരു സംഘം ആർ.എസ്.എസുകാർ വീടുകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചത് 1999ലെ തിരുവോണ നാളിലായിരുന്നു. തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ 2012ലെ ഒാണക്കാലത്ത് ജയരാജൻ അറസ്റ്റിലായി. ഇപ്പോൾ വീണ്ടുമൊരു ഒാണം വിരുന്നെത്തുേമ്പാൾ, ആർ.എസ്.എസ് ജില്ല നേതാവ് കതിരൂർ മനോജ് വധക്കേസിൽ ജയരാജനെതിരെ യു.എ.പി.എ കുറ്റം ചുമത്തി സി.ബി.െഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു.
1999ലെ ആർ.എസ്.എസ് ആക്രമണത്തിൽ ജയരാജൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. അക്രമികൾ വെട്ടിമാറ്റിയ കൈപ്പത്തി തുന്നിച്ചേർത്തെങ്കിലും സ്വാധീനം ഇന്നും ജയരാജന് തിരിച്ചുകിട്ടിയില്ല. വലതു കൈയുടെ വിരലുകൾ ചിലത് നഷ്ടമായി. 2012ലാണ് ജയരാജെൻറ വാഹനവ്യൂഹത്തിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കേസിൽ പ്രതിചേർക്കപ്പെട്ട ജയരാജൻ അറസ്റ്റ് ചെയ്യപ്പെട്ട ഒാണക്കാലത്ത് ജില്ലയിലുടനീളം പ്രതിഷേധവും അക്രമങ്ങളും അരങ്ങേറി.
രാഷ്ട്രീയവേട്ടയെന്ന് പി. ജയരാജൻ
കണ്ണൂർ: സി.ബി.െഎ രാഷ്ട്രീയമായി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കതിരൂർ മനോജ് വധക്കേസിൽ ജയരാജനെതിരെ യു.എ.പി.എ ഉൾെപ്പടെയുള്ള ഗുരുതരകുറ്റങ്ങൾ ചുമത്തി സി.ബി.െഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതറിഞ്ഞശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസർക്കാറിെൻറ അനുമതിയില്ലാതെയാണ് സി.ബി.െഎ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. തുടർകാര്യങ്ങൾ നിയമപരമായി ആലോചിച്ചശേഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.