സി. ദിവാകരനും കെ.ഇ. ഇസ്മയിലിനുമെതിരെ സി.പി.ഐയിൽ വിമർശനം
text_fieldsതിരുവനന്തപുരം: സി. ദിവാകരനും കെ.ഇ. ഇസ്മയിലിനുമെതിരെ സി.പി.ഐ എക്സിക്യൂട്ടീവിൽ വിമർശനം. മുമ്പില്ലാത്ത രീതിയിൽ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലാണ് വിമർശനമുന്നയിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി. ദിവാകരൻ, കെ.ഇ. ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.
സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ. മുതിർന്ന നേതാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളിൽ പാകതക്കുറവുണ്ടായെന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു.
സമവായത്തിലെത്തിയെന്ന പ്രതീതി സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ വിമർശനമുന്നയിച്ച നേതാക്കളിൽ നിന്നുണ്ടായത്. പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാർട്ടിയിലുണ്ടാകുമെന്ന് കെ.ഇ. ഇസ്മയിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേന്ദ്ര തീരുമാനമാണെന്ന് സി. ദിവാകരനും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.