വാളയാർ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതി ജോയൻറ് കൺവീനർ രംഗത്ത്
text_fieldsവാളയാർ: വാളയാർ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ സമരസമിതി നേതാവ് ബാലമുരളി. നിയമസഭ തെരഞ്ഞെടുപ്പിൽ ധര്‍മടത്തുനിന്ന് മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സരത്തില്‍നിന്ന് പിന്മാറിയില്ലെങ്കിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സമരസമിതി ജോയൻറ് കണ്‍വീനര്‍കൂടിയായ ബാലമുരളി പറഞ്ഞു.
സമരസമിതിയിലെ ചിലർക്ക് കോൺഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. ജനകീയ സമരമാണ് സമരസമിതി മുന്നോട്ടുെവച്ചത്. യു.ഡി.എഫ് അമ്മയെ വിലക്കെടുത്തെന്നും ബാലമുരളി ആരോപിച്ചു. പെണ്‍കുട്ടികളുടെ അമ്മയില്‍ സമ്മർദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമരസമിതിയുടെ പ്രസക്തി നഷ്ടമായി. പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാലമുരളി പറഞ്ഞു.
എന്നാൽ, ബാലമുരളിയെ തള്ളി മറ്റു നേതാക്കള്‍ രംഗത്തെത്തി. ബാലമുരളി നേതൃത്വത്തിലുള്ള ആളല്ലെന്ന് സമരസമിതി കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. സമീപകാലത്തൊന്നും വാളയാർ സമരത്തിൽ പങ്കെടുക്കാതെ ഒളിച്ചുകളിച്ചയാളാണ് ബാലമുരളി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം വിമതനായി മത്സരിച്ച ബാലമുരളി നിലവിൽ സി.പി.എമ്മിെൻറ ചട്ടുകമായി നിന്ന് വാളയാർ സമരത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.