കുറ്റ്യാടി ൈകമാറിയാൽ വടകര താലൂക്കിൽ പാർട്ടിക്ക് സീറ്റില്ലാതാവുമെന്ന് സി.പി.എമ്മിൽ വിമർശനം
text_fieldsസ്വന്തം ലേഖകൻ
കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ സി.പി.എം പ്രാദേശിക ഘടകങ്ങളിൽ എതിർപ്പ്. കുറ്റ്യാടി കൂടി കൈമാറുന്നതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ സംഘടനാ സംവിധാനമുള്ള വടകര താലൂക്കിൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്നാണ് ലോക്കൽ കമ്മിറ്റികളിലെ ചർച്ച.
വടകര താലൂക്കിലെ മറ്റു രണ്ട് സീറ്റുകളായ നാദാപുരത്ത് ഏറെക്കാലമായി സി.പി.ഐയും വടകരയിൽ ജനതാദൾ എസുമാണ് മത്സരിച്ചുവരുന്നത്. ഇത്തവണ വടകര എൽ.ജെ.ഡിക്കാണ് ലഭിക്കുക. യു.ഡി.എഫിലിരിക്കെ ജില്ലയിൽ മത്സരിച്ചുപോരുന്ന പേരാമ്പ്ര സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പേരാമ്പ്രക്കുപകരം തിരുവമ്പാടി വിട്ടുനൽകാമെന്നായിരുന്നു സി.പി.എം നിലപാട്.
യു.ഡി.എഫ് അനുകൂല മണ്ഡലമായ തിരുവമ്പാടി ഏറ്റെടുക്കുന്നതിനെതിരെ കേരള കോൺഗ്രസ് എമ്മിൽതെന്ന രണ്ടഭിപ്രായമുയരുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മേൽകൈയും മുൻനിർത്തി തിരുവമ്പാടി വേണ്ടെന്ന് പാർട്ടി അറിയിച്ചു. ഇതോടെയാണ് കുറ്റ്യാടിയിലേക്ക് ചർച്ച നീണ്ടത്.
കഴിഞ്ഞതവണ സി.പി.എമ്മിലെ കെ.കെ. ലതികയെ പരാജയപ്പെടുത്തി മുസ്ലിംലീഗിലെ പാറക്കൽ അബ്ദുല്ലയാണിവിെട വിജയിച്ചത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ല കമ്മിറ്റി അംഗം കെ.െക. ദിനേശൻ എന്നിവരുടെ പേരുയർന്നുകേട്ട മണ്ഡലമാണിത്. കേരള കോൺഗ്രസ് എമ്മിന് ലഭിച്ചാൽ നേരത്തേ രണ്ടുതവണ പേരാമ്പ്രയിൽ മത്സരിച്ച ജില്ലയിൽനിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാലാവും സ്ഥാനാർഥിയാവുക. ബുധനാഴ്ച ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ പേര് നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിലാവും സീറ്റിെൻറ കാര്യത്തിൽ പങ്കുവെക്കലുണ്ടാവുക എന്നാണ് പാർട്ടി ജില്ല നേതൃത്വം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.