ബി.ജെ.പി ജില്ല പ്രസിഡന്റിന് വിമർശനം: ആർ.എസ്.എസ് പ്രവർത്തകനെതിരെ കേസ്
text_fieldsതൃശൂർ: കൊടകര കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി -സംഘ്പരിവാർ സംഘടനകൾക്കുള്ളിലെ ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്. ബി.ജെ.പി ജില്ല പ്രസിഡൻറിനെ സമൂഹ മാധ്യമത്തിലൂടെ വിമർശിച്ചതിന് ആർ.എസ്.എസ് പ്രവർത്തകനെതിരെ കേസെടുത്തു.
തൃശൂരിലെ പീപ്ൾസ് ഫോർ ജസ്റ്റിസ് സംഘടന പ്രവർത്തകൻ കൂടിയായ മനോജ് ഭാസ്കറിനെതിരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി ജില്ല പ്രസിഡൻറിെൻറയും നേതൃത്വത്തിെൻറയും പങ്ക് അന്വേഷിക്കണമെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ മനോജ് പങ്കുവെച്ച പോസ്റ്റാണ് പരാതിക്കിടയാക്കിയത്.
ബി.ജെ.പിയെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള വസ്തുതാവിരുദ്ധമായ പോസ്റ്റാണിതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ജില്ലയിലെ നിലവിലെ ഔദ്യോഗിക വിഭാഗത്തിെൻറ വിരുദ്ധ ചേരിയിലാണ് മനോജ് ഭാസ്കർ. ഔദ്യോഗിക വിഭാഗത്തിെൻറ നിലപാടിനെതിരെ നേരത്തേയും പരസ്യമായി രൂക്ഷ പ്രതികരണങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു. ജില്ല ജനറൽ സെക്രട്ടറിക്കെതിരെ മനോജ് പൊലീസിന് പരാതിയും നൽകിയിരുന്നു.
കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സംഘ്പരിവാർ സംഘടന പ്രവർത്തകരും ബി.ജെ.പിയിലെ ഒരു വിഭാഗവും ഔദ്യോഗിക വിഭാഗവുമായി അകൽച്ചയിലാണ്. വിവാദം ആർ.എസ്.എസിനു പോലും അപമാനമുണ്ടാക്കിയെന്ന വിമർശനമാണ് ഇവർ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.