എക്സൈസ് വകുപ്പിന് വിമർശനം; കമ്പനി പുനഃസംഘടനയിലോ ഹോട്ടൽ വർഗീകരണ മാറ്റത്തിലോ ശ്രദ്ധ പുലർത്തുന്നില്ല
text_fieldsതിരുവനന്തപുരം: എക്സൈസ് വകുപ്പിന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ വിമർശനം. കമ്പനികളുടെ പുനഃസംഘടനയിലോ ഹോട്ടലുകളുടെ വർഗീകരണ മാറ്റത്തിലോ വേണ്ടത്ര ശ്രദ്ധ വകുപ്പ് പുലർത്തുന്നില്ല. ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കാവുന്ന വരുമാനം നഷ്ടമായെന്നും റിപ്പോർട്ടിലുണ്ട്.
അബ്കാരി നിയമപ്രകാരം ലൈസന്‍സുള്ള ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ ഇവ ലഭിക്കാന്‍ സഹായകരമായിരുന്ന ഉടമ്പടിയില്‍ പുനഃസംഘടനയോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ പാടില്ല. അങ്ങനെ ചെയ്താൽ എക്സൈസ് കമീഷണര്‍ക്ക് മൂന്നുലക്ഷം രൂപ പിഴ വിധിക്കാം. പിഴ ഒടുക്കിയാല്‍ അത് ക്രമവത്കരിക്കുകയും ചെയ്യാം.
2018-19 മുതല്‍ 2019-20 വരെ വിദേശ മദ്യവിതരണ ലൈസന്‍സുള്ള 161 കമ്പനികളില്‍ ഈ പരിശോധന നടത്തിയപ്പോള്‍ 17 കമ്പനികള്‍ 22 തവണ എക്സൈസ് കമീഷണറുടെ അനുമതിയില്ലാതെ ഡയറക്ടര്‍ പങ്കാളികളെ കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതായി കണ്ടെത്തി. ഇത് കണ്ടെത്തുന്നതിലും പിഴ ചുമത്തുന്നതി ലും എക്സൈസ് കമീഷണര്‍ പരാജയപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് 88 ലക്ഷമാണ് നഷ്ടം.
2012 ഏപ്രിലിനും 2018 മാര്‍ച്ചിനും ഇടയില്‍ വിദേശമദ്യ ലൈസന്‍സ് കൈവശമുണ്ടായിരുന്നതും ടൂസ്റ്റാര്‍ വർഗീകരണമോ അതിന് മുകളിലോ അല്ലാത്തതുമായ ഹോട്ടലുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളുടെ പുനഃസംഘടനയിലും ഇതേ രീതിയിലുള്ള വീഴ്ചയുണ്ടായി. 46 ലക്ഷം രൂപയുടെ നഷ്ടം. എക്സൈസ് മാനുവല്‍ പ്രകാരം ഒരാളുടെ പേരിലുള്ള ലൈസന്‍സ് മറ്റൊരാളിലേക്ക് മാറ്റാന്‍ പാടില്ല. മാറ്റം അനിവാര്യമാണെങ്കില്‍ ലൈസന്‍സി അത് സറണ്ടര്‍ ചെയ്തശേഷം പുതിയ അപേക്ഷ നൽകണം. ഇത് പാലിക്കാത്തതുമൂലം 26 ലക്ഷം രൂപ വരുമാനനഷ്ടം വന്നു.
ജി.എസ്.ടി വകുപ്പില്‍ 471.33 കോടി രൂപയുടെ കേസുകളില്‍ കുറഞ്ഞ നികുതി നിര്‍ണയവും മറ്റ് ക്രമക്കേടുകളുമുണ്ട്. നികുതി നിര്‍ണയവുമായി ബന്ധപ്പെട്ട 670 കേസുകളിലാണ് ഈ വീഴ്ച. സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലും നികുതി നിര്‍ണയത്തിൽ വലിയ വീഴ്ചയുണ്ടായിട്ടുണ്ട്.
312.30 കോടി രൂപയുടെ വിറ്റുവരവിന് മേല്‍ തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിന്റെ ഫലമായി നികുതിയും പലിശയും ഈടാക്കുന്നതിൽ 11.03 കോടിയുടെ കുറവുണ്ടായി. നികുതി നിര്ണയാധികാരികള് രേഖകള്‍ കൃത്യമായി പരിശോധിക്കുന്നതിലുണ്ടായ വീഴ്ചമൂലം 7.54 കോടി നികുതി-പലിശ ഇനങ്ങളില്‍ കുറവാണ് പിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.