ആഭ്യന്തര വകുപ്പിനെതിരായ ആരോപണങ്ങൾക്കിടെ നാളെ ഉന്നത പൊലീസ് യോഗം
text_fieldsതിരുവനന്തപുരം: ഗുണ്ടാവിളയാട്ട സംഭവങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എ.ഡി.ജി.പിമാരും പങ്കെടുക്കും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം. സമകാലിക സംഭവങ്ങളും പ്രകൃതിദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും ചര്‍ച്ചയാകും. സമീപകാലത്ത് തിരുവനന്തപുരം അടക്കം ജില്ലകളിൽ ഗുണ്ടാവിളയാട്ടം വർധിച്ചത് പൊലീസിനെതിരെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സമയം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദേശത്തായിരുന്നു.
കൊടും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിലും കാപ്പ ചുമത്തുന്നതിലും പരാജയപ്പെട്ടതാണ് ഗൂണ്ടാവിളയാട്ടത്തിനു കാരണമെന്നായിരുന്നു ആരോപണം. നിരന്തര നിരീക്ഷണത്തിൽ ഇന്റലിജന്‍സ്, സ്പെഷല്‍ ബ്രാഞ്ച് സംവിധാനങ്ങള്‍ പാടേ പരാജയപ്പെട്ടു. ഗുണ്ടകളെ നിയന്ത്രിക്കാന്‍ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളെല്ലാം തെരഞ്ഞെടുപ്പ് കാലമായതോടെ പൂര്‍ണമായും ഉപേക്ഷിച്ചു. പൊലീസ് - ഗുണ്ടാ ബന്ധം കാട്ടിയുള്ള ഇന്ററലിജന്‍സ് റിപ്പോർട്ടില്‍ നടപടിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.