സി.പി.എം ജില്ല സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷവിമർശനം
text_fieldsകുമളി: സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തിന് രൂക്ഷ വിമർശനം. വകുപ്പിന് മാത്രമായി മന്ത്രി വേണമെന്നും പൊലീസ് വകുപ്പിൽ അഴിച്ചുപണി വേണമെന്നും പ്രതിനിധി സമ്മേളനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഇടുക്കി ജില്ല പൊലീസ് മേധാവിക്കെതിരെയും വിമർശനമുയർന്നു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവരുടെ താൽപര്യം മാത്രം സംരക്ഷിക്കുന്നതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. നാട് നന്നാകണമെന്ന ആഗ്രഹം ഇക്കൂട്ടർക്കില്ല. പൊലീസിന്റെ ചെയ്തികൾ സർക്കാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്കുമുന്നിൽ അവമതിപ്പ് സൃഷ്ടിക്കുന്നു. പൊലീസിലെ ഒരുവിഭാഗം സർക്കാറിനെതിരെ പ്രവർത്തിക്കുകയാണ്. ഇത് കണ്ടെത്തണം. ഇക്കാര്യത്തിൽ പൊലീസ് അസോസിയേഷന് ശുഷ്കാന്തിയില്ല.
ഒറ്റുകാരെയും സർക്കാറിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. ഇന്റലിജൻസ് സംവിധാനവും പരാജയമാണ്. പൊലീസ് സംഘടന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇടപെടൽ അനിവാര്യമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.