Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിസന്ധി നേരിടാൻ...

പ്രതിസന്ധി നേരിടാൻ ​മുന്നൊരുക്കമുണ്ടായില്ല; കെ.എസ്​.ഇ.ബിക്ക് രൂക്ഷവിമർശനം

text_fields
bookmark_border
kseb
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ വകുപ്പ്​ മന്ത്രി വിളിച്ചുചേർത്ത ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിൽ മാനേജ്​മെന്‍റിന്​ രൂക്ഷവിമർശനം. വൈദ്യുതി ആവശ്യകത മുന്നിൽകണ്ട്​ വിതരണ ശൃംഖല ശക്​തിപ്പെടുത്താൻ കൃത്യമായ ആസൂത്രണവും സമയബന്ധിത പദ്ധതികളും ഉണ്ടാകാതിരുന്നത്​ സ്​ഥിതി വഷളാക്കിയെന്ന്​ ഭരണപക്ഷാനുകൂല സംഘടന പ്രതിനിധികളടക്കം കുറ്റപ്പെടുത്തി. മന്ത്രിയും സി.എം.ഡിയും തമ്മിലും ​ഡയറക്ടർമാർ തമ്മിലും ഏകോപനത്തോടെയുള്ള ഇടപെടലാണ് ​വേണ്ടത്​. ​പ്രധാന പൊതുമേഖല സ്ഥാപനമെന്ന നിലയിൽ കെ.എസ്​.ഇ.ബിയുടെ തലപ്പത്ത്​ അതില്ലെന്ന വിമർശനവും ഉയർന്നു. എല്ലാ ഡയറക്ടർമാരും ഒരുമിച്ചിരുന്ന്​ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പദ്ധതികൾ വിഭാവനം ചെയ്യാനും ശ്രമിക്കുന്നില്ല.

ഒരുമാസത്തിലേറെയായി പ്രതിസന്ധി തുടരവെ ഇപ്പോൾ മന്ത്രി യോഗം വിളിച്ചതിനെതിരെ വിമർശനമുയർന്നു. മഴ വൈകാതെ എത്തും​. പ്രതിസന്ധി ചർച്ച ​ചെയ്യാനും നിർദേശങ്ങൾക്കുമായി നേരത്തേ തന്നെ യോഗം വിളിക്കേണ്ടതായിരുന്നു. ലോഡ്​ ഷെഡിങ്​ നടപ്പാക്കുന്നതിനോട്​ സംഘടന പ്രതിനിധികൾ വിയോജിച്ചു. ലോഡ്​ഷെഡിങ്​ ഗുണകരമാണെങ്കിലും നീതി ആയോഗിന്‍റേതടക്കം കേന്ദ്രസഹായം, പദ്ധതികൾ, വായ്പ തുടങ്ങിയവയിൽ പരിഗണിക്കുന്നതിന്​ ​​‘നെഗറ്റീവ്​’ ഘടകമാവും. ​ലോഡ്​ഷെഡിങ്ങിന്​ പകരം നിലവിലെ പ്രാദേശിക നിയന്ത്രണങ്ങളും ബോധവത്​കരണവും തുടരുകയാവും ഉചിതമെന്ന വിലയിരുത്തലാണുണ്ടായത്.

ആവശ്യമായ വൈദ്യുതി വാങ്ങിയാലും വിതരണം ചെയ്യാൻ കഴിയാത്തിന്​ കാരണം വിതരണ ​ശൃംഖല ശക്തിപ്പെടുത്താൻ കാര്യമായ ശ്രമം നടക്കാത്തതുകൊണ്ടാണെന്ന വിമർശനമുയർന്നു. ​ട്രാൻസ്​ഫോർമറുകൾ, ഫീഡറുകൾ തുടങ്ങിയവയുടെ ശേഷി കൂട്ടുന്നതിൽ അനാസ്​ഥയുണ്ടായി. ഇത്​​ അപ്രതീക്ഷിത വൈദ്യുതി മുടക്കം, ട്രാൻസ്​ഫോർമറുകൾ തകരാറിലാകൽ, ജീവനക്കാർക്ക് നേരെയുള്ള ഉപഭോക്​താക്കളുടെ പ്രതിഷേധം എന്നിവക്ക്​ കാരണമായതായി​ സംഘടനകൾ കുറ്റപ്പെടുത്തി. വീടുകളിൽ ഇൻവെർട്ടർ ഉള്ളവർ പീക്ക്​ സമയത്ത്​ അരമണിക്കൂർ അതിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാൽ ഗുണകരമാവുമെന്ന നിർദേശവും ഉയർന്നു. മന്ത്രി കെ. കൃഷ്​ണൻകുട്ടിക്ക്​ പുറമേ ഊർജ അഡീഷനൽ ചീഫ്​ സെ​ക്രട്ടറി കെ.ആർ.ജ്യോതിലാൽ, ​കെ.എസ്​.ഇ.ബി ചെയർമാൻ രാജൻ എൻ. ഗോബ്രഗഡെ, ഡയറക്ടർമാർ തുടങ്ങിയവർ ഓൺലൈനായി ചേർന്ന യോഗത്തിൽ പ​ങ്കെടുത്തു. പ്രാദേശിക നിയ​ന്ത്രണമടക്കം ​വിലയിരുത്തുന്നതിന്​ ഉന്നതതലയോഗം വ്യാഴാഴ്ച ചേരും.

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും -മ​​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​വി​ധം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ര്‍ന്ന് വൈ​ദ്യു​തി മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ള്‍‍‍ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​​മെ​ന്ന്​ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ളി​ച്ച കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ര്‍മാ​രു​ടെ​യും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഹ്ര​സ്വ​കാ​ല-​ദീ​ര്‍‍ഘ​കാ​ല പ​ദ്ധ​തി​ക​ള്‍‍ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്. പ​മ്പ്ഡ് സ്​​റ്റോ​റേ​ജ് പ​ദ്ധ​തി സം​യു​ക്ത മേ​ഖ​ല​യി​ല്‍ ആ​രം​ഭി​ക്ക​ൽ, ആ​ഭ്യ​ന്ത​ര വൈ​ദ്യു​തോ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ൽ, പു​തി​യ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങ​ൽ, സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ ന​ട​പ്പാ​ക്ക​ൽ, പീ​ക്ക് അ​വ​ര്‍ ദീ​ര്‍‍ഘി​പ്പി​ക്ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ള്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElectricityKSEBKerala News
News Summary - criticism on KSEB
Next Story