സാമൂഹമാധ്യമങ്ങളിലെ തെറിപ്പടകളെ പിരിച്ചുവിടാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് സി.പി. ജോൺ
text_fieldsകൊച്ചി: സാമൂഹമാധ്യമങ്ങളിലെ തെറിപ്പടകളെ പിരിച്ചുവിടാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് സി.എം.പി ദേശീയ സെക്രട്ടറി സി.പി. ജോൺ. ഇവർ രാഷ്ട്രീയത്തിന് അപമാനമാണ്. ഷൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണമെന്ന് വിലപിക്കുന്ന സി.പി.എം നേതൃത്വം നേരത്തെ കെ.കെ. രമയോട് ചെയ്തത് മറക്കരുത്. എറണാകുളം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സമ്പൂർണ വിജയം നേടും. സമസ്ത മേഖലകളിലും പരാജയമായ സംസ്ഥാന ഭരണത്തോടുള്ള എതിർപ്പ് ജനങ്ങൾ പ്രകടിപ്പിക്കും. ബി.ജെ.പിയുടെ പ്രകടനപത്രിക വെറും തട്ടിപ്പാണ്. ഉത്തരേന്ത്യയിലടക്കം അവർക്ക് തിരിച്ചടി നേരിടും. അനിൽ ആന്റണിയെപ്പോലുള്ളവരെ ചുമക്കുന്ന ബി.ജെ.പി വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.