സഭാ നേതൃത്വത്തെ വിമർശിച്ച ഫാ. തോമസ് പുതിയപറമ്പലിന് സസ്പെൻഷൻ
text_fieldsകോഴിക്കോട്: സഭ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി വിമർശിക്കുകയും ചുമതലകൾ ഏറ്റെടുക്കാതിരിക്കുകയും ചെയ്ത സീറോ മലബാർ സഭയുടെ കീഴിലെ താമരശ്ശേരി രൂപത വൈദികൻ ഫാ. തോമസ് പുതിയപറമ്പിലിനെ സസ്പെൻഡ് ചെയ്തു. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയാണ് സഭക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
സഭാ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി വിമർശനം നടത്തിയതും ചുമതലകൾ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നടപടി. മണിപ്പൂർ വിഷയങ്ങളിലടക്കം സഭാ നേതൃത്വത്തിന്‍റെ നിലപാടിനെതിരെയാണ് ഫാ. തോമസ് പുതിയപറമ്പിൽ വിമർശനം ഉയർത്തിയത്.
കൂടാതെ, ഫാ. തോമസിനെ നൂറംതോട് സെന്‍റ് ജോസഫ് പള്ളി വികാരിയായി നിയമിച്ച് ബിഷപ്പ് കത്ത് നൽകിയെങ്കിലും സ്വീകരിക്കാതെ ഒളിവിൽ പോവുകയായിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചത്.
സസ്പെൻഷൻ കാലയളവിൽ ഫാ. തോമസ് മരിക്കുന്ന് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ താമസിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.