പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി ജി. സുധാകരൻ
text_fieldsആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനം ഉന്നയിച്ച് മുൻമന്ത്രി ജി. സുധാകരൻ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ആലപ്പുഴയിൽ കൊണ്ടുവന്ന പാലങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞും മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുപറയാതെയും ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെ ചിത്രം സഹിതം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ഏത് വികസനകാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചാരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്.
എന്നാൽ, നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ സർക്കാർ ഇതെല്ലാം നൽകിയതെന്ന ചെറുസൂചനപോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ സർക്കാറും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
24ന് കൊമ്മാടി, ശവക്കോട്ടപ്പാലങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ്ബോർഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ അടക്കമുള്ളവരുടെ പേരും ചിത്രങ്ങളുമുണ്ട്. മുൻപൊതുമരാമത്ത് മന്ത്രിയായ സുധാകരന്റെ പേരും ചിത്രവും ഒഴിവാക്കിയതിന്റെ പ്രതിഷേധമാണ് ഫേസ്ബുക്കിലൂടെ പുറത്തിവിട്ടതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.