Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷക്കെടുതി: 835...

കാലവർഷക്കെടുതി: 835 കോടിയുടെ കൃഷിനാശം; നിലംപൊത്തി കർഷകർ

text_fields
bookmark_border
കാലവർഷക്കെടുതി: 835 കോടിയുടെ കൃഷിനാശം; നിലംപൊത്തി കർഷകർ
cancel
camera_alt

പ്രതീകാത്മക ചിത്രം 

തിരുവനന്തപുരം: മാസങ്ങളോളം നീണ്ട വരൾച്ചയിലും പിന്നാലെ പെയ്തിറങ്ങിയ അതിതീവ്ര മഴയിലും സംഭവിച്ച കൃഷിനാശത്തിൽ നിലംപൊത്തി കർഷകർ. കഴിഞ്ഞ മേയ്​ ഒന്നുമുതൽ ജൂൺ വരെ വ്യാപക കൃഷിനാശമാണ്​ സംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഈ രണ്ടു മാസത്തെ കണക്ക്​ പ്രകാരം ഏതാണ്ട്​ 70,988 ഹെക്ടറിലായി ഏതാണ്ട്​ 835 കോടി രൂപയുടെ കൃഷിനാശമാണ്​ കണക്കാക്കുന്നത്​​. ഇതിനു​ തൊട്ടുമുമ്പുണ്ടായ വരൾച്ചയിലും വേനൽമഴയിലുമായി 500 കോടിയുടെ കൃഷിനാശവും റിപ്പോർട്ട്​ ചെയ്തിരുന്നു. ഇതോടെ വരാനിരിക്കുന്ന ഓണക്കാലത്ത്​ പച്ചക്കറിക്കടക്കം വലിയക്ഷാമം സംസ്ഥാനത്ത്​ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കാലവർഷത്തിൽ ജൂ​ലൈ ഒന്നുമുതൽ വെള്ളിയാഴ്ച വരെ ഏതാണ്ട്​ 84 കോടിയുടെ കൃഷി നഷ്ടം​ കണക്കാക്കിയിട്ടുണ്ട്​​. ചിങ്ങം പുലരാൻ ഒരുമാസംമാത്രം ശേഷിക്കെ നഷ്ടത്തിലേക്ക്​ കൂപ്പുകുത്തിയ കർഷകർ ഓണക്കൃഷിയിറക്കാനും മടിച്ചുനിൽക്കുകയാണ്​​.​ ഓണക്കാലത്ത്​ പച്ചക്കറിയുടെ വിലകുതിക്കാനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്​.

ഇടുക്കി ജില്ലയിലാണ്​ വലിയ നാശം സംഭവിച്ചത്​. 354.86 കോടിയുടെ നഷ്ടമാണ്​ ഇവിടെ​. തൊട്ടടുത്ത്​ ആലപ്പുഴ. പാലക്കാട്​, വയനാട്​, തിരുവനന്തപുരം ജില്ലകളിലും കാര്യമായി കൃഷിനാശം സംഭവിച്ചു. എല്ലാ ജില്ലകളിലുമായി ഏകദേശം 1,90,958 കർഷകരെയാണ്​ ദുരിതം ബാധിച്ചത്​. കാലവർഷത്തിൽ ഏത്തവാഴയാണ്​ കൂടുതലും നശിച്ചത്​. ഓണം മുന്നിൽകണ്ടാണ്​ പലരും ഏത്തവാഴകൃഷിയിറക്കിയത്​. ഏതാണ്ട്​ 21,516 ഹെക്​ട​റിലായി 43,111 കർഷകരുടെ ഏത്തവാഴ നശിച്ചുവെന്നാണ്​ കണക്ക്​.

182 കോടിയുടെ ഏലവും 127 കോടിയുടെ കുരുമുളകും 107 കോടിയുടെ നെൽകൃഷിയും 72 കോടിയുടെ കുലക്കാത്ത വാഴകളും നശിച്ചു. വരൾച്ചയിൽ കാർഷിക മേഖലക്കുണ്ടാക്കിയ ആഘാതം വിലയിരുത്താൻ രൂപവത്​കരിച്ച കാർഷിക വിദഗ്​ധരുടെ സംഘം നഷ്ടം സംബന്ധിച്ച്​ റിപ്പോർട്ട്​ സർക്കാറിന്​ സമർപ്പിച്ചെങ്കിലും കേന്ദ്ര സഹായം കിട്ടാത്തതിനാൽ നൽകിയിട്ടില്ല.

കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പോലും ഇപ്പോൾ കുടിശ്ശികയാണ്. കൊടുക്കാൻ 40 കോടി ഇനിയും ബാക്കിയുണ്ട്​. വിള ഇൻഷുറൻസ് തുക ഉൾപ്പെടെയാണ്​ ബാക്കിയുള്ളത്. ഇതിൽ 6.2 കോടി വൈകാതെ വിതരണം ചെയ്യുമെന്നാണ് കൃഷിവകുപ്പ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy RainWidespread crop damage
News Summary - Crop damage
Next Story