പള്ളി സെമിത്തേരിയിലെ കുരിശുകൾ തകർത്തു
text_fieldsമാനന്തവാടി: കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. കല്ലറകളിലെ കുരിശുകൾ വ്യാപകമായി നശിപ്പിച്ചു.
നിരവധി കല്ലറകൾക്കും കേടുപാടുകൾ വരുത്തി. സെമിത്തേരിക്ക് സമീപത്തെ ക്രൂശിത രൂപം എടുത്തുമാറ്റി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പൊലീസ് പരിശോധിച്ച് വരുകയാണ്. ചുറ്റും മതിലുണ്ടെങ്കിലും പിറകുവശത്തെ റബർ തോട്ടത്തിന് സമീപത്തുകൂടിയാണ് സാമൂഹിക വിരുദ്ധർ സെമിത്തേരിയിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
വിരലടയാള വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.