ജനത്തിരക്ക് ; സരസ് മേള ജനുവരി രണ്ടുവരെ നീട്ടി
text_fieldsകൊച്ചി: പുതുവർഷാഘോഷങ്ങളും വാരാന്ത്യവും സരസിൽ ആഘോഷമാക്കി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന പത്താമത് ദേശീയ സരസ് മേള പരിസമാപ്തയിലേക്ക് അടുക്കുമ്പോൾ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. പുതുവർഷവും വാരാന്ത്യവും അടുത്തടുത്ത് വന്നതോടുകൂടി വൻ ജനത്തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. 250 വിപണന സ്റ്റാളുകളും 40 ഫുഡ് കോർട്ടുകളുമായി ഡിസംബർ 21ന് ആരംഭിച്ച മേള ജനുവരി രണ്ട് വരെ തുടരും.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ തൊട്ട് അലങ്കാരവസ്തുക്കൾ വരെ ഒരു കുടകീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും കലാസാംസ്കാരിക പരിപാടികളുമായി സരസ് കൊച്ചി കീഴടക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ രുചികൾ ആസ്വദിക്കാൻ നിരവധി പേരാണ് ഫുഡ് സ്റ്റാളുകളിലേക്ക് എത്തുന്നത്.
കൊച്ചി സ്പെഷ്യലായി അവതരിപ്പിച്ച കൊച്ചി മൽഹാർ , തിരുനെല്ലി മോമോസ് എന്ന തിമോ മഹാരാഷ്ട്രയുടെ പൂരൻ പോളി, അരുണാചൽ പ്രദേശിന്റെ ബീഫ് കോൺ സൂപ്പ് , അട്ടപ്പാടിയുടെ സ്വന്തം വന സുന്ദരി, ആലപ്പുഴയുടെ കരിമീൻ പൊള്ളിച്ചത്, ലക്ഷദ്വീപിന്റെ ഹൽവ, വിവിധതരം മോമോസ്, അട്ടപ്പാടി സ്പെഷ്യൽ വന സുന്ദരി, ഗന്ധക ചിക്കൻ വിവിധ തരം ബിരിയാണികൾ, നാടൻ വിഭവങ്ങൾ എന്നിവയാണ് ഭക്ഷ്യമേളയുടെ ആകർഷണം. വിവിധതരം ഐസ്ക്രീം ജ്യൂസുകൾ എന്നിവയും ലഭ്യമാണ്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ തൊട്ട് അലങ്കാരവസ്തുക്കൾ വരെ ഒരു കുടകീഴിൽ ഒരുക്കി ആഘോഷങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും കലാസാംസ്കാരിക പരിപാടികളുമായി സരസ് കൊച്ചി കീഴടക്കി കഴിഞ്ഞു. ന്യായവിലയിൽ സാധനങ്ങൾ വാങ്ങുന്നതിനായി നിരവധി ആളുകളാണ് അവസാന ദിനങ്ങളിൽ മേളയിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.