സഹപ്രവർത്തകന്‍റെ വെടിയേറ്റ് മരിച്ചവരിൽ മലയാളി സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോയിൽ തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ് ജവാൻ നടത്തിയ വെടിവെപ്പിൽ രണ്ട് മേലുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാലു േപർക്ക് പരിക്കേറ്റു.
സി.ആർ.പി.എഫ് 226ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ ദീപേന്ദർ യാദവാണ് സഹപ്രവർത്തകർക്ക് നേരെ വെടിവെപ്പ് നടത്തിയത്. സി.ആർ.പി.എഫ് അസിസ്റ്റൻറ് കമാൻഡർ ഷാഹുൽ ഹർഷാൻ, അസിസ്റ്റൻറ് സബ് ഇന്‍സ്‌പെക്ടർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബറാക്കോ ജില്ലയിലെ കുർക്നാലോ ഹൈസ്കൂളിലെ ബൂത്തിലാണ് ദീപേന്ദറും സംഘവും നിയോഗിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഘം തിങ്കളാഴ്ച രണ്ടുമണിയോടെ സ്കൂളിെലത്തിയിരുന്നു. രാത്രി ഒമ്പതരയോടെയാണ് വെടിവെപ്പ് നടന്നത്.
സംഭവത്തിെൻറ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് വ്യത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റ ജവാൻമാരെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.