സമരം ചെയ്തതിന്റെ പേരിൽ ക്രൂശിക്കുന്നു; ചോർന്നൊലിക്കുന്ന വീട്ടിൽ വിലാപവുമായി മറിയക്കുട്ടി
text_fieldsഅടിമാലി: പെൻഷൻ മുടങ്ങിയതിനാൽ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയതിന്റെ പേരിൽ തങ്ങളെ അധിക്ഷേപിക്കുന്നതായി ഇരുന്നൂറേക്കർ പൊന്നെടുക്കാൻപാറ മറിയക്കുട്ടി. അടിമാലിയിലെ ഭരണപക്ഷ രാഷ്ട്രീയ പാർട്ടിയിൽപെട്ടവരാണ് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത്. മകളുടെ പേരിലുള്ള ഷീറ്റ് മേഞ്ഞ വീട്ടിലാണ് താമസം. മഴപെയ്താൽ ചോർന്നൊലിക്കും. ഒറ്റക്കായതിനാൽ നിത്യ ചെലവിന്പോലും നിർവാഹമില്ല. നാട്ടുകാർ വലിയ സഹായങ്ങൾ ചെയ്യുന്നു.
നാല് പെൺമക്കളുണ്ടെങ്കിലും എല്ലാവരും വലിയ വിഷമതയിലാണ് കഴിയുന്നത്. ഒരുതുണ്ട് ഭൂമി പേരിൽ ഇല്ല. ഇപ്പോൾ വഴിയിലൂടെ നടക്കുമ്പോൾ ആക്ഷേപിക്കുന്നവരുണ്ട്. എന്താണ് ഞാൻ ചെയ്ത തെറ്റ്? ഗതികെട്ടപ്പോൾ പിച്ചച്ചട്ടി എടുത്തതോ?. അക്ഷേപം ഉന്നയിക്കുന്നവർ നേരിൽ തന്റെ വീട്ടിലേക്ക് വരണം -മറിയക്കുട്ടി രോഷത്തോടെ പറയുന്നു.
പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പിന്റെ നിലപാടും ഇതുതന്നെയാണ്. മൂന്നുവർഷത്തിലധികമായി ഈറ്റത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട്. ഇതോടെ ജീവിതമാർഗം അടഞ്ഞതായി ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.