നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
text_fieldsകോട്ടയം: അയർക്കുന്നത്ത് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാർ ഒാടിച്ചിരുന്ന ളാക്കാട്ടൂർ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്.
കാറിന് പിന്നിൽ നായ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നൽകിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകർന്നിരുന്നു. ഇതേതുടർന്ന് വീട്ടുകാരിൽ ആരോ കാറിന് പിന്നിൽ നായയെ കെട്ടിയിടുകയായിരുന്നു.
വാക്സിനേഷൻ പോകുന്ന ആവശ്യത്തിന് വേണ്ടി രാവിലെ പണമെടുക്കാൻ താൻ എ.ടി.എമ്മിൽ പോവുകയായിരുന്നു. എന്നാൽ, നായയെ വാഹനത്തിന് പിന്നിൽ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല. എ.ടി.എമ്മിന് മുന്നിൽവെച്ച് നാട്ടുകാർ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിക്കുന്നു.
ഞായറാഴ്ച പുലർച്ച ആറരയോടെ അയർക്കുന്നം -ളാക്കാട്ടൂർ റോഡിലായിരുന്നു സംഭവം. നായയെ കെട്ടിവലിച്ച നിലയിൽ വാഹനം കടന്നു പോകുന്നത് കണ്ട നാട്ടുകാർ പൊതുപ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പുറത്തുവന്നു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊതുപ്രവർത്തകർ നടത്തിയ പരിശോധനയിൽ ചേന്നാമറ്റം ഗ്രന്ഥശാല വായന ശാലയിലെ സി.സി.ടി.വി കാമറയിൽ ഇതിെൻറ ദൃശ്യങ്ങൾ കണ്ടെത്തി. പിന്നീട് അയർക്കുന്നം പാലയ്ക്കാമറ്റത്തിൽ ഐസക്കിന്റെ വീട്ടിലെ സി.സി.ടി.വിയിൽ നിന്നും വാഹനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു.
തുടർന്ന് അയർക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.