ഏഴുവയസ്സുകാരന് ക്രൂരമർദനം; രണ്ടാനച്ഛൻ കസ്റ്റഡിയിൽ
text_fieldsതൊടുപുഴ: കുമാരമംഗലത്ത‌് ഏഴുവയസുകാരനെ ക്രൂരമർദനത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദ ിവസമാണ് ക്രൂരമർദനത്തിന് വിധേയനായ ഏഴുവയസ്സുകാരെന അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടി ക്ക് ഗുരുതര പരിക്കേറ്റ ബാലനെ കോലഞ്ചേരി മെഡിക്കൽ കോളജ‌് ആശുപത്രിയിൽ അടിയന്തര ശസ‌്ത്രക്രിയക്ക് വിധേയനാക് കി.
ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റതിനാൽ കുട്ടിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ശരീരമാസകലം ചതവും മറ്റ് ആന്തരികാവയവങ്ങൾക്ക് പരിക്കും ഉണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. വെൻറിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നി ല ഗുരുതരമായി തുരുകയാണ്.
രണ്ടാനച്ഛൻ ജ്യേഷ‌്ഠനെയും തന്നെയും മർദിച്ചെന്ന‌് മൂന്നര വയസ്സുള്ള അനുജൻ മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. ജ്യേഷ‌്ഠനെ തലയിലും മുഖത്തും കണ്ണിനും അടിെച്ചന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു.
കുട്ടികളെ ഭർത്താവ് മർദിക്കാറുണ്ടെന്ന് മാതാവും മൊഴി നൽകി. നിരവധി തവണ നിലത്തിട്ട് ചവിട്ടി എന്നും കാലുവാരി നിലത്തടിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ടാനച്ഛനെതിരെ ജുവനൈൽ ജസ‌്റ്റിസ‌് ആക്ട‌് പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ട‌് തൊടുപുഴ പൊലീസിന‌് റിപ്പോർട്ട‌് നൽകിയതെന്ന‌് ചൈൽഡ‌് വെൽെഫയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ‌് അഗസ‌്റ്റിൻ പറഞ്ഞു.
തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയുടെ മക്കളാണ് മർദനത്തിന് വിധേയരായത‌്. യുവതിയെ തിരുവനന്തപുരത്താണ‌് വിവാഹം ചെയ‌്തയച്ചത്. ഭർത്താവ് ഒരുവർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനുശേഷമാണ് ഭർത്താവിെൻറ ബന്ധുവായ തിരുവനന്തപുരം സ്വദേശിയോടൊപ്പം തൊടുപുഴയിൽ വാടകക്ക് താമസമാരംഭിച്ചത്.
രക്ഷിതാക്കൾ തന്നെയാണ‌് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചത‌്. പരിശോധനയിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുള്ളതായി കണ്ടെത്തി. മുകളിൽനിന്ന് വീണതിനെ തുടർന്നോ ശക്തിയേറിയ വസ്തുവിൽ ഇടിച്ചത് മൂലമോ ഉണ്ടായ മുറിവാണ് കണ്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തുടർന്ന് സംഭവത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസിനെ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജിലെ പരിശോധനയിൽ കുട്ടിയെ എടുത്തെറിഞ്ഞതാകാമെന്ന സംശയം ഡോക്ടർ പ്രകടിപ്പിച്ചു. വിവരം എറണാകുളത്തെ ചൈൽഡ‌് ലൈൻ അധികൃതരെ ധരിപ്പിക്കുകയും അവർ വിവരം ഇടുക്കി സി.ഡബ്ല്യു.സിക്ക് കൈമാറുകയുമായിരുന്നു.
ഇവരുടെ പരിശോധനയിൽ അയൽപക്കത്തെ വീട്ടിലായിരുന്ന ഇളയകുട്ടിയുടെ മൊഴിയെടുത്ത ശേഷം തൊടുപുഴ ജില്ല ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ വെള്ളിയാഴ‌്ച ഹാജരാക്കണമെന്ന നിബന്ധനയിൽ അമ്മൂമ്മയുടെ സംരക്ഷണയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.