കുടിവെള്ളത്തിൽ ചാണകം കലക്കി; അർബുദ ബാധിതനോട് ക്രൂരത
text_fieldsഎരുമേലി: അർബുദം ബാധിച്ച് കിടപ്പിലായ വീട്ടമ്മയോടും കുടുംബത്തിനോടും സാമൂഹിക വിരുദ്ധരുടെ ക്രൂരത. അർധരാത്രി വീടിന് കല്ലെറിഞ്ഞും കുടിവെള്ളത്തിൽ ചാണകം കലക്കിയുമാണ് ക്രൂരത കാട്ടിയത്. ആറാട്ടുകയം മുത്ത്മണ്ണിൽ എം.എസ്. ഷാജിയുടെ ഭാര്യ ലിസിയാണ് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കൂലിപ്പണിക്കാരനായിരുന്ന ഷാജിക്ക് ഭാര്യയുടെ ചികിത്സക്ക് പോലും പണം കണ്ടെത്താൻ കഴിയാതെ നെട്ടോട്ടമോടുന്ന സ്ഥിതിയാണ്. ഇതിനിടെയാണ് സാമൂഹിക വിരുദ്ധരുടെ ക്രൂരത.
ശനിയാഴ്ച അർധരാത്രി 12.30ഓടെ വീടിന് നേരെ നിരവധി തവണ കല്ലേറുണ്ടായതായി ഷാജി പറഞ്ഞു. ഇതോടെ ഭയന്നുവിറച്ച കുടുംബം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ വീണ്ടും കല്ലേറുണ്ടായി. പിന്നീട് തൊഴുത്തിൽ പശു ശബ്ദം ഉണ്ടാക്കുന്നത് കേട്ടതോടെ ഷാജി സമീപവാസികളായ ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചു. ഇവർ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് കുടിവെള്ളത്തിൽ ചാണകം കലക്കിയതായി ഷാജിയുടെ ശ്രദ്ധയിൽപ്പെട്ടത്. കുടിവെള്ളം സൂക്ഷിച്ചിരുന്ന ടാങ്കിലാണ് ചാണകം കലക്കിയ നിലയിൽ കണ്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പണം നൽകിയാണ് കുടിവെള്ളം എത്തിച്ചത്. എരുമേലി പൊലീസിൽ ഷാജി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.