സംസ്ഥാനത്ത് ക്വാറി ചട്ടം വരുന്നു
text_fieldsകൊച്ചി: അബ്കാരി നിയമത്തിന് സമാനമായി ക്വാറികൾക്ക് അനുമതി നൽകുന്നതുമായി ബന് ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക ചട്ടം വരുന്നു. സ്പെഷൽ റൂൾസ് ഫോർ ഇഷ്യൂയിങ് നോ ഒ ബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഫോർ ക്വാറിയിങ് ആക്ടിവിറ്റീസ് -2020 എന്ന പേരിൽ നടപ്പ ാക്കാനൊരുങ്ങുന്ന ചട്ടത്തിെൻറ കരട് സർക്കാറിെൻറ പരിഗണനയിലാണ്. എൻ.ഒ.സി നൽകാൻ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ പലതും അബ്കാരി നിയമത്തിലേതിന് സമാനമാണ്. ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവരുന്നതിന് കരട് തയാറാക്കാൻ അഡീ. അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
സർക്കാർ ഭൂമിയിൽ ക്വാറികൾക്ക് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് ഒന്നിലേറെ അേപക്ഷകൾ ലഭിക്കുേമ്പാൾ മുൻഗണന മാനദണ്ഡങ്ങേളാ വ്യവസ്ഥകളോ നിലവിലില്ലാത്തത് ജില്ല കലക്ടർമാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഹൈകോടതിയുെട വിമർശനങ്ങൾക്കും ഇത് ഇടയാക്കിയിരുന്നു. നിയമപരമായ അനുമതികൾ നേടിയ ശേഷമേ എൻ.ഒ.സി അപേക്ഷ നൽകാനാവൂ. വില്ലേജ് ഓഫിസർമാർ മുഖേന അന്വേഷിച്ച് അർഹത ബോധ്യപ്പെട്ടാൽ യുക്തമെന്ന് കലക്ടർക്ക് തോന്നുന്ന ഉപാധികളോടെയാവും എൻ.ഒ.സി അനുവദിക്കുക. ഭൂമിയിലെ ധാതുനിക്ഷേപം സർവേയിലൂടെ കണക്കാക്കി അത്രയും അളവിലുള്ള ഖനനത്തിന് മാത്രമേ അനുമതി നൽകാവൂവെന്ന് ചട്ടത്തിൽ നിർദേശിക്കുന്നു. സ്ഥലത്തിെൻറ സ്കെച്ചിൽ പറയുന്ന അളവിലേ ഖനനം അനുവദിക്കൂ. വ്യവസ്ഥ ലംഘിച്ചാൽ എൻ.ഒ.സി റദ്ദാക്കാൻ കലക്ടർക്ക് അധികാരമുണ്ടാവും.
നിലവിൽ ഇതേസ്ഥലത്ത് ക്വാറി നടത്തിപ്പിന് അനുമതിയോ പാട്ടമോ ഉള്ള അപേക്ഷകന് ആദ്യ പരിഗണന ലഭിക്കും.
തൊട്ടടുത്ത ഭൂമിയിൽ ക്വാറി നടത്തിപ്പിന് അനുമതിയുള്ള അപേക്ഷകന് രണ്ടാം പരിഗണനയും 10 വർഷത്തിനിെട കുറഞ്ഞത് രണ്ടുവർഷെമങ്കിലും ക്വാറി നടത്തി പരിചയമുള്ളവർക്ക് മൂന്നാം പരിഗണനയും നിർദേശിക്കുന്നു. അതേസമയം, റോയൽറ്റി, ധാതുവസ്തുക്കളുടെ വില, നഷ്ടപരിഹാരം, ഡെഡ് െറൻറ് ഇനങ്ങളിൽ കുടിശ്ശിക വരുത്തിയവർക്ക് മുൻഗണനക്കുള്ള അർഹത ഉണ്ടാവില്ല. ക്വാറി നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഗതാഗത സൗകര്യമുള്ള 7.5 മീറ്റർ വീതിയുള്ള റോഡ് ഉണ്ടാകണം, തിരിച്ചുകിട്ടാവുന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (ഇ.എം.ഡി) എന്ന നിലയിൽ ഒരു ഏക്കറിന് രണ്ടുലക്ഷം വീതം കെട്ടിവെക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകൾ. ഖനനം ആരംഭിക്കും മുമ്പ് തഹസിൽദാർ മുമ്പാകെ സീനിയറേജ് കെട്ടിവെക്കുകയും ജിയോളജിസ്റ്റിന് മതിയായ രേഖകൾ നൽകി ബോധ്യപ്പെടുത്തുകയും വേണം. മുൻഗണന വിഭാഗക്കാർ ഇല്ലാത്ത പക്ഷം നറുക്കെടുപ്പിലൂടെയാവും അപേക്ഷയിൽ തീരുമാനമെടുക്കുക. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നവർ എൻ.ഒ.സി അപേക്ഷ നൽകാൻ യോഗ്യരല്ലെന്നും കരട് ചട്ടത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.