മുഖ്യപ്രതി ആത്മഹത്യക്ക് ശ്രമിച്ചു; ബാലികയെ കൊന്ന കേസിലെ ശിക്ഷ വിധി മാറ്റി
text_fieldsകൊച്ചി: കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെ മുഖ്യപ്രതി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് കേസിൽ ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചു. നാലു വയസ്സുകാരിയെ ഭിത്തിയിലിടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്താണ് (32) ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാൾ അടക്കം മൂന്നു പ്രതികളെ എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതി കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് കുറ്റക്കാരനായി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ജാമ്യം റദ്ദാക്കിയ കോടതി മൂന്നു പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. വഴിമധ്യേ ഇയാൾ കൈയിൽ കരുതിയിരുന്ന വിഷക്കായ കഴിച്ചതായാണ് ജയിൽ അധികൃതർ പറയുന്നത്. ജയിലിൽ എത്തിയപ്പോൾ ഛർദി മൂർഛിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഡോക്ടറോടാണ് വിഷക്കായ കഴിച്ച വിവരം വെളിപ്പെടുത്തിയത്.പ്രതിയെ ഹാജരാക്കാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചതിെനത്തുടർന്ന് കോടതി ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
രഞ്ജിത്ത്, സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസിൽ (22) കുട്ടിയുടെ മാതാവ് എന്നിവരെയാണ്കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2013 ഒക്ടോബറിലാണ് കരിങ്ങാച്ചിറ എം.ഡി.എം.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി പീഡനത്തിനിരയായി െകാല്ലപ്പെട്ടത്. സ്കൂളിൽനിന്ന് വരുകയായിരുന്ന കുട്ടിയെ രഞ്ജിത്തും ബേസിലും ചേർന്ന് ഇവർ വാടകക്ക് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിച്ചശേഷം വീടിെൻറ ടെറസിൽ എത്തിച്ച കുട്ടിയെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.